ടി20ക്ക് പിന്നാലെ ഏകദിന അരങ്ങേറ്റത്തിലും തിളങ്ങി; ഇഷാന്‍ കിഷന് അപൂര്‍വനേട്ടം

By Web TeamFirst Published Jul 19, 2021, 10:09 AM IST
Highlights

ടി20യിലും ഏകദിന ക്രിക്കറ്റിലും അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്റ്സ്മാനാണ് കിഷന്‍. ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ ഡെര്‍ ദസ്സനാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയ ബാറ്റ്സ്മാന്‍.

കൊളംബോ: ഇഷാന്‍ കിഷന്‍റെ ടി20 അരങ്ങേറ്റം ഇംഗ്ലണ്ടിനെതിരായ വെടിക്കെട്ട് അര്‍ധസെഞ്ചുറിയോടെ ആയിരുന്നു. ഇപ്പോഴിതാ ഏകദിന അരങ്ങേറ്റവും അര്‍ധസ‍െഞ്ചുറിയോടെ ആഘോഷമാക്കിയിരിക്കുകയാണ് കിഷന്‍. ഒപ്പം ഒരു അപൂര്‍വ  റെക്കോര്‍ഡും കിഷന്‍ സ്വന്തം പേരിലാക്കി.ശ്രീലങ്കക്കെതിരെ 42 പന്തില്‍ 59 റണ്‍സെടുത്ത് പുറത്തായ കിഷന്‍ പൃഥ്വി ഷാക്ക് ഒപ്പം ഇന്ത്യക്ക് മിന്നല്‍ തുടക്കം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

ടി20യിലും ഏകദിന ക്രിക്കറ്റിലും അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്റ്സ്മാനാണ് കിഷന്‍. ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ ഡെര്‍ ദസ്സനാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയ ബാറ്റ്സ്മാന്‍. ഇതിനുപുറമേ അരങ്ങേറ്റത്തിലെ ഇന്ത്യന്‍ താരത്തിന്‍റെ വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡും കിഷന്‍ ഇന്നലെ സ്വന്തം പേരിലാക്കി. 33 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കിഷന്‍ അരങ്ങേറ്റ മത്സരത്തില്‍ 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്രുനാല്‍ പാണ്ഡ്യക്ക് പിന്നില്‍ രണ്ടാമനായി.

ഈ വര്‍ഷം മാര്‍ച്ചില്‍ഇംഗ്ലണ്ടിനെതിരായ ടി20യില്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞ കിഷന്‍ അരങ്ങേറ്റ മത്സരത്തില്‍ 32 പന്തില്‍ 56 റണ്‍സടിച്ചിരുന്നു.ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 36.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

Also Read: ഒളിംപിക്‌സ് മെഗാ ക്വിസ്: അഞ്ചാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

 ടോക്യോയില്‍ ഇന്ത്യ ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും: അഭിനവ് ബിന്ദ്ര

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!