സഞ്ജുവിന്റെ സ്ഥാനത്തിന് ഇഷാന്‍ നേരത്തെ കണ്ണ് വച്ചിരുന്നു; മത്സരശേഷം വ്യക്തമാക്കി താരം

Published : Feb 05, 2026, 11:05 AM IST
Ishan Kishan

Synopsis

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഏത് പൊസിഷനിലും കളിക്കാന്‍ തയ്യാറാണെന്നും ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യമെന്നും ഇഷാന്‍ കിഷന്‍ വ്യക്തമാക്കി. 

മുംബൈ: വരാനിരിക്കുന്ന ടി20 ലോകകപ്പിനായി ടീം ഇന്ത്യ തയ്യാറെടുക്കുമ്പോള്‍, തന്റെ ബാറ്റിംഗ് ഫോമിനെക്കുറിച്ചും ടീമിലെ പുതിയ റോളുകളെക്കുറിച്ചും പ്രതികരിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. അമിതമായി ചിന്തിക്കാതെ സാഹചര്യത്തിനനുസരിച്ച് സ്വാഭാവികമായി ബാറ്റ് ചെയ്യുന്നതാണ് തന്റെ ഇപ്പോഴത്തെ വിജയമന്ത്രമെന്ന് ഇഷാന്‍ വ്യക്തമാക്കി. ബുധനാഴ്ച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു കിഷന്‍.

അതിന് ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. കിഷന്റെ വാക്കുകള്‍... ''ലോകകപ്പിലെ ആദ്യ മത്സരത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. എനിക്ക് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനാണ് താല്‍പര്യം. എന്നാല്‍, മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തപ്പോഴും ഞാന്‍ ആ സാഹചര്യം ആസ്വദിച്ചു. ലോകകപ്പ് അടുത്തിരിക്കെ, ഏത് പൊസിഷനില്‍ കളിക്കുന്നു എന്നതിലല്ല, ടീമിനായി മികച്ചത് നല്‍കുക എന്നതിലാണ് എന്റെ ശ്രദ്ധ. നിലവിലെ സാഹചര്യത്തില്‍ ഉറച്ചുനില്‍ക്കുക, പന്തിനെ കൃത്യമായി നിരീക്ഷിക്കുക, ആ സമയത്ത് ആവശ്യമായ ഷോട്ടുകള്‍ കളിക്കുക. ഇതാണ് ഞാന്‍ പിന്തുടരുന്ന രീതി.'' കിഷന്‍ പറഞ്ഞു.

പിച്ച് ബാറ്റിംഗിന് അനുകൂലമായിരുന്നുവെന്നും വിക്കറ്റിലെ ബൗണ്‍സിനെ വിശ്വസിച്ച് ആത്മവിശ്വാസത്തോടെ ഷോട്ടുകള്‍ കളിക്കാന്‍ തനിക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകളില്‍, പന്ത് അടിക്കാന്‍ പാകത്തിലാണെങ്കില്‍ ഫീല്‍ഡര്‍മാരെ ഭയക്കാതെ സ്വന്തം കഴിവില്‍ വിശ്വസിച്ച് മുന്നോട്ട് പോകേണ്ടത് പ്രധാനമാണെന്നും താരം ഓര്‍മ്മിപ്പിച്ചു.

തിലക് വര്‍മ്മയുടെ പ്രാധാന്യം

ടീമിലെ സഹതാരം തിലക് വര്‍മ്മയെ ഇഷാന്‍ പ്രശംസിച്ചു. ''തിലക് ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്. അദ്ദേഹം ഇപ്പോള്‍ വെറുമൊരു ബാറ്റര്‍ മാത്രമല്ല, പന്തുകൊണ്ടും ടീമിനെ സഹായിക്കുന്നുണ്ട്. രണ്ട് ഇടംകൈയ്യന്‍ ബാറ്റര്‍മാര്‍ ക്രീസിലുള്ളപ്പോള്‍ തിലകിന്റെ ബൗളിംഗ് വലിയ ഗുണം ചെയ്യും. കൂടാതെ അദ്ദേഹം മികച്ച ഫീല്‍ഡറുമാണ്. മൂന്നാം നമ്പറില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകാനും തിലകിനെപ്പോലൊരാളെ ടീമിന് ആവശ്യമാണ്.'' ഇഷാന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ബൗളര്‍മാര്‍

ബാറ്റിംഗിന് അനുകൂലമായ പിച്ചായിരുന്നിട്ടും ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഇഷാന്‍ വിലയിരുത്തി. എതിരാളികള്‍ക്ക് കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങാതെ നിയന്ത്രിക്കാന്‍ സാധിച്ചു എന്നത് പോസിറ്റീവ് ആയ കാര്യമാണ്. എന്നിരുന്നാലും, വരും മത്സരങ്ങളില്‍ ഓരോ ബാറ്റര്‍മാര്‍ക്കെതിരെയും എങ്ങനെ പന്തെറിയണം എന്നതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഇനിയും മെച്ചപ്പെടാന്‍ ശ്രമിക്കുമെന്നും ഇഷാന്‍ കിഷന്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

16,700 കോടിയുടെ കച്ചവടത്തിനൊടുവില്‍ ആർസിബിയുടെ പേര് മാറുമോ?, ആരാധകരുടെ ആശങ്കയ്ക്ക് മറുപടിയുമായി അനന്യ ബിർള
'ഇവിടെ ചില സ്കൂൾ കുട്ടികളുണ്ട്'; ഷഹീൻ അഫ്രീദിക്കും റിസ്‌വാനുമെതിരെ വാർത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് ഡേവിഡ് വാർണർ