ISL 2021-22 : കൊവിഡ് ആശങ്കയെന്ന് വുകോമനോവിച്ച്; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെ

By Web TeamFirst Published Jan 16, 2022, 11:20 AM IST
Highlights

കൊവിഡ് (Covid) പശ്ചാത്തലത്തില്‍ മത്സരം നടക്കുമോയെന്ന് ഉറപ്പില്ല. മിക്കടീമുകളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഐഎസ്എല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കുമെന്നാണ്‌സൂചന. 

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) ഇന്ന് നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി (Kerala Blasters) മത്സരം അനിശ്ചിതത്വത്തില്‍. കൊവിഡ് (Covid) പശ്ചാത്തലത്തില്‍ മത്സരം നടക്കുമോയെന്ന് ഉറപ്പില്ല. മിക്കടീമുകളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഐഎസ്എല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കുമെന്നാണ്‌സൂചന. 

ഇന്ന് ലീഗിലെ എല്ലാ ടീം സിഇഒമാരുമായി, ഐ എസ് എല്‍ അധികൃതര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന് ശേഷമായിരിക്കും മത്സരങ്ങള്‍ തുടര്‍ന്ന് നടക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ തോല്‍പിച്ചിരുന്നു. 

ബ്ലാസ്റ്റേഴ്‌സാണ് ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്. ഇന്നലെത്ത എടികെ മോഹന്‍ ബഗാന്‍, ബെംഗളൂരു എഫ് സി മത്സരം കൊവിഡ് വ്യാപനം കാരണം മാറ്റിവച്ചിരുന്നു.

കൊവിഡ് ആശങ്കയെന്ന് ബ്ലാസ്റ്റേഴസ് കോച്ച്

ഐഎസ്എല്ലില്‍ ടീമുകളെല്ലാം കൊവിഡ് ആശങ്കയിലാണെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച്. ഫുട്‌ബോളിനെക്കുറിച്ച് ചിന്തിക്കാനോ സംസാരിക്കാനോ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോഴുള്ളതെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞു.

''ഐഎസ്എല്‍ ആശങ്കയുടെ നടുവിലാണ്. മിക്ക ടീമുകളിലും കൊവിഡ് ബാധിതരുണ്ട്. മുന്‍പുണ്ടായിരുന്ന സാഹചര്യം മാറിമറിഞ്ഞു.'' ബ്ലാസ്റ്റേഴ്‌സ് കോച്ച് വ്യക്തമാക്കി. മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുത്തിട്ടില്ലെന്നും ലീഗില്‍ ഒന്നാം സ്ഥാനത്താണെങ്കിലും വീരവാദങ്ങള്‍ക്കില്ലെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച്.

click me!