'തെറ്റ് പറ്റിപ്പോയി, മോശം സമയത്ത് ഒരു വലിയതാരവും വിളിച്ചില്ല, ആ രണ്ടുപേരൊഴികെ'; തുറന്നുപറഞ്ഞ് പൃഥ്വി ഷാ

Published : Jun 26, 2025, 02:41 PM IST
Prithvi Shaw

Synopsis

എട്ട് മണിക്കൂറൊക്കെ പരിശീലനം നടത്തിയിരുന്ന ഞാന്‍ അത് നാലു മണിക്കൂറൊക്കെ ആയി കുറച്ചു. അത് മാത്രമല്ല, വ്യക്തിപരമായ നഷ്ടങ്ങളും എന്‍റെ കരിയറിനെ ബാധിച്ചു. 

മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിടാനുള്ള തീരുമാനത്തിന് പിന്നാലെ കരിയറില്‍ ചില തെറ്റുകള്‍ പറ്റിയെന്ന് ഏറ്റുപറഞ്ഞ് യുവതാരം പൃഥ്വി ഷാ. ജീവിതത്തില്‍ ചില തെറ്റായ തീരുമാനങ്ങള്‍ എടുത്തുവെന്നും മോശം സൗഹൃദങ്ങളും അതിന് കാരണമായെന്നും ന്യൂസ്24ന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി ഷാ പറഞ്ഞു.

ജീവിതത്തില്‍ ചില തെറ്റായ തീരുമാനങ്ങളെടുത്തു. ക്രിക്കറ്റിനായി വളരെ കുറച്ച് സമയം മാത്രമാണ് ഞാന്‍ നീക്കിവെച്ചിരുന്നത്. 2023വരെയൊക്കെ ഒരു ദിവസത്തിലെ പകുതിയും, 4-5 മണിക്കൂറൊക്കെ ഞാന്‍ ഗ്രൗണ്ടില്‍ ബാറ്റിംഗ് പരിശീലനം ചെയ്യുമായിരുന്നു. എനിക്കൊരിക്കലും ബാറ്റിംഗ് മടുത്തിട്ടില്ലായിരുന്നു. പക്ഷെ അതിനുശേഷം പല തെറ്റായ കാര്യങ്ങള്‍ക്കുമായി എന്‍റെ ജീവിതത്തില്‍ പ്രാധാന്യം നല്‍കാന്‍ തുടങ്ങി. അതില്‍ ചില മോശം സൃഹൃദങ്ങളുമുണ്ട്. ആ സമയം ഞാന്‍ കരിയറില്‍ മികച്ച ഫോമിലായിരുന്നു. അതുകൊണ്ട് തന്നെ വനിരവധി സൗഹൃദങ്ങളുണ്ടായി. എന്‍റെ ട്രാക്ക് തന്നെ മാറിപ്പോയി.

എട്ട് മണിക്കൂറൊക്കെ പരിശീലനം നടത്തിയിരുന്ന ഞാന്‍ അത് നാലു മണിക്കൂറൊക്കെ ആയി കുറച്ചു. അത് മാത്രമല്ല, വ്യക്തിപരമായ നഷ്ടങ്ങളും എന്‍റെ കരിയറിനെ ബാധിച്ചു. എനിക്കേറ്റവും ഇഷ്ടപ്പെട്ട എന്‍റെ മുത്തച്ഛന്‍ മരിച്ചതും നിങ്ങളോട് പറയാന്‍ കഴിയാത്ത മറ്റ് പലകാര്യങ്ങളും എന്നെ മോശമായി ബാധിച്ചു. അതെല്ലാം എനിക്കിപ്പോൾ തിരിച്ചറിയാനാവുന്നുണ്ട്. ഞാനെന്‍റെ തെറ്റുകള്‍ അംഗീകരിക്കുന്നു. ഞാന്‍ എത്ര മോശം അവസ്ഥയിലായിരിക്കുമ്പോഴും എന്‍റെ പിതാവ് എന്നെ പിന്തുണച്ചു. തന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല സമയലവും മോശസമയവുമെല്ലാം അദ്ദേഹം കണ്ടുവെന്നും പൃഥ്വി ഷാ പറഞ്ഞു.

ആ മോശം സമയത്ത് ഒരു വലിയ താരവും എന്നെ വിളിച്ചില്ല. റിഷഭ് പന്തും സച്ചിന്‍ ടെന്‍ഡുല്‍ക്കറും മാത്രമാണ് എന്നോട് സംസാരിച്ചത്. അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം വളര്‍ന്ന എന്‍റെ പ്രശ്നങ്ങള്‍ സച്ചിന് നന്നായി അറിയാമായിരുന്നു. ഞാനദ്ദേഹത്തിന്‍റെ വീട്ടിലും പോയിട്ടുണ്ടെന്നും പൃഥ്വി ഷാ പറഞ്ഞു. എന്‍റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. ആളുകളുടെ കാഴ്ചപ്പാട് അനുസരിച്ച് ആണ് അതിലെ നല്ലതും ചീത്തയുമെല്ലാം. പക്ഷെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാം. ഇപ്പോള്‍ മുഴുവന്‍ സമയവും വീട്ടില്‍ തന്നെയാണ് ഇരിക്കാറുള്ളത്. പുറത്തേക്ക് പോലും പോവാറില്ല. എന്‍റെ വീഴ്ചക്ക് സുഹൃത്തുക്കളെ കുറ്റം പറയാനാവില്ല. എന്‍റെ പിഴവ് തന്നെയാണ്. എന്‍റെ തെറ്റുകള്‍ ഞാന്‍ തിരിച്ചറിയണമായിരുന്നു. പക്ഷെ ഒഴുക്കിനൊപ്പം പോയി. ഇപ്പോഴത്തെ വീഴ്ചയില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും പൃഥ്വി ഷാ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രോഹിത്തും റിക്കിള്‍ട്ടണും കത്തിക്കേറി! ജയത്തോടെ തുടങ്ങി മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്തയെ തകര്‍ത്തത് ആറ് വിക്കറ്റിന്
സൂര്യകുമാര്‍ മാത്രമല്ല, രോഹിത് ശര്‍മയും ഇംപാക്ട് പ്ലെയറായി കളിക്കും; സൂചനകള്‍ ഇങ്ങനെ