ചെന്നൈയിലെ പിച്ചിനെ 'പിച്ചി' ജോഫ്ര ആര്‍ച്ചര്‍, ഇതുവരെ കളിച്ചതില്‍ ഏറ്റവും മോശം പിച്ച്

Published : Feb 11, 2021, 08:51 PM IST
ചെന്നൈയിലെ പിച്ചിനെ 'പിച്ചി' ജോഫ്ര ആര്‍ച്ചര്‍, ഇതുവരെ കളിച്ചതില്‍ ഏറ്റവും മോശം പിച്ച്

Synopsis

അഞ്ചാം ദിനം ഇന്ത്യയെ ഇത്ര എളുപ്പത്തില്‍ ഇന്ത്യയെ പുറത്താക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. കാരണം ഇന്ത്യന്‍ താരങ്ങളുടെ മികച്ച റെക്കോര്‍ഡും സാഹചര്യങ്ങളുമായുള്ള പരിയചവും സ്വന്തം നാട്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യവുമൊക്കെ അവര്‍ക്കുണ്ടായിരുന്നല്ലോ.

ചെന്നൈ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വമ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും ചെന്നൈയിലെ പിച്ചിന്‍റെ നിലവാരത്തെക്കുറിച്ച് തുറന്നടിച്ച് ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചര്‍. അഞ്ചാം ദിനം താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മോശം പിച്ചാണ് ചെന്നൈയിലേതെന്ന് ആര്‍ച്ചര്‍ പറഞ്ഞു.

ആദ്യ ടെസ്റ്റിന്‍റെ അഞ്ചാം ദിനം ഇന്ത്യയെ ഇത്രവേഗം പുറത്താക്കിയ ജയം നേടാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ആര്‍ച്ചര്‍ വ്യക്തമാക്കി. അ‍ഞ്ചാം ദിനം ഞാന്‍ കണ്ടിട്ടുള്ള പിച്ചുകളില്‍ ഏറ്റവും മോശം പിച്ചാണ് ചെന്നൈയിലേത്. അഞ്ചാം ദിവസം പിച്ച് നിറം മാറി ഓറഞ്ച് നിറമായിരുന്നു. പൊടിപാറുന്ന പിച്ച് അവിടവിടെ പൊട്ടി പൊളിയുകയും ചെയ്തിരുന്നു.

എങ്കിലും അഞ്ചാം ദിനം ഇന്ത്യയെ ഇത്ര എളുപ്പത്തില്‍ ഇന്ത്യയെ പുറത്താക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. കാരണം ഇന്ത്യന്‍ താരങ്ങളുടെ മികച്ച റെക്കോര്‍ഡും സാഹചര്യങ്ങളുമായുള്ള പരിയചവും സ്വന്തം നാട്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യവുമൊക്കെ അവര്‍ക്കുണ്ടായിരുന്നല്ലോ.

എങ്കിലും അവസാന ദിവസം ഒമ്പത് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ തോല്‍പ്പിക്കാനാവുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷെ അത് ഇത്ര പെട്ടെന്ന് സാധിക്കുമെന്ന് കരുതിയില്ലെന്നും ഡെയ്‌ലി മെയ്‌ലില്‍ എഴുതിയ കോളത്തില്‍ ആര്‍ച്ചര്‍ വ്യക്തമാക്കി. ചെന്നൈ ടെസ്റ്റില്‍ 227 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 1999നുശേഷം ആദ്യമായാണ് ചെന്നൈയില്‍ ഇന്ത്യഒരു ടെസ്റ്റ് തോല്‍ക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു-അഭിഷേക് സഖ്യം നല്‍കിയ വെടിക്കെട്ട് തുടക്കം ഏറ്റെടുത്ത് തിലക്-ഹാര്‍ദിക് കൂട്ടുകെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം
സഞ്ജുവിന്റെ മിന്നലടി കാലില്‍ കൊണ്ടു; ഗ്രൗണ്ടില്‍ നിലതെറ്റി വീണ് അംപയര്‍, ഓടിയെത്തി താരവും ഫിസിയോയും