റിസ്‌വാന് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍

Published : Feb 11, 2021, 08:39 PM IST
റിസ്‌വാന് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍

Synopsis

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്റെ  (64 പന്തില്‍ പുറത്താവാതെ 104) സെഞ്ചുറിയാണ് തുണയായത്.  

ലാഹോര്‍: പാകിസ്ഥാനെതിരായ ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്റെ  (64 പന്തില്‍ പുറത്താവാതെ 104) സെഞ്ചുറിയാണ് തുണയായത്. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍ഡിലെ ഫെഹ്ലുക്വായോ രണ്ട് വിക്കറ്റ് വീഴ്ത്തി. 

റിസ്‌വാന്റെ ആദ്യ ടി20 സെഞ്ചുറിയാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലും താരം കന്നി സെഞ്ചുറി നേടിയിരുന്നു. 64 പന്തില്‍ ഏഴ് സിക്‌സും ആറ് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു റിസ്‌വാന്റെ ഇന്നിങ്‌സ്. ബാബര്‍ അസം (0), ഹൈദര്‍ അലി (21), ഹുസൈന്‍ താലാത് (15), ഇഫ്തിഖര്‍ അഹമ്മദ് (4), ഖുഷ്ദില്‍ ഷാ (12), ഫഹീം അഷ്‌റഫ് (4) എന്നിവരാണ് പുറത്തായ മറ്റു പാകിസ്ഥാന്‍ താരങ്ങള്‍. മുഹമ്മദ് നവാസ് (3) പുറത്താവാതെ നിന്നു.

ബോണ്‍ ഫോര്‍ട്വിന്‍, സിംപാല, തബ്രൈസ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ നടന്ന ടെസ്റ്റ് പരമ്പര പാകിസ്ഥാന്‍ 2-0ത്തിന് തൂത്തുവാരിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു-അഭിഷേക് സഖ്യം നല്‍കിയ വെടിക്കെട്ട് തുടക്കം ഏറ്റെടുത്ത് തിലക്-ഹാര്‍ദിക് കൂട്ടുകെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം
സഞ്ജുവിന്റെ മിന്നലടി കാലില്‍ കൊണ്ടു; ഗ്രൗണ്ടില്‍ നിലതെറ്റി വീണ് അംപയര്‍, ഓടിയെത്തി താരവും ഫിസിയോയും