ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ഭേദപ്പെട്ട തുടക്കം

Published : Feb 11, 2021, 07:49 PM IST
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ഭേദപ്പെട്ട തുടക്കം

Synopsis

ക്രുമാ ബോന്നര്‍ (74), ജോഷ്വാ ഡാ സില്‍വ (22) എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റ് വീതം നേടിയ തയ്ജുല്‍ ഇസ്ലാം, അബു ജായേദ് എന്നിവരാണ് ബംഗ്ലാദേശിന് വേണ്ടി തിളങ്ങിയത്.  

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ഭേദപ്പെട്ട തുടക്കം. ധാക്കയില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തിട്ടുണ്ട്. ക്രുമാ ബോന്നര്‍ (74), ജോഷ്വാ ഡാ സില്‍വ (22) എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റ് വീതം നേടിയ തയ്ജുല്‍ ഇസ്ലാം, അബു ജായേദ് എന്നിവരാണ് ബംഗ്ലാദേശിന് വേണ്ടി തിളങ്ങിയത്.

ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (47), ജോണ്‍ കാംപെല്‍ (36), ഷെയ്‌നെ മോസ്‌ലി (7), കെയ്ല്‍ മയേഴ്‌സ് (5), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (28) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതാണ് വിന്‍ഡീസിന് വിനയായത്. രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ബോന്നര്‍ ഇതുവരെ ആറ് ബൗണ്ടറി നേടിയിട്ടുണ്ട്.

ജായേദ്, ഇസ്ലാം എന്നിവര്‍ക്ക് പുമറെ സൗമ്യ സര്‍ക്കാര്‍ ഒരു വിക്കറ്റ് വീഴ്ത്തി. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് വിന്‍ഡീസ് ജയിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഹാര്‍ദിക് പാണ്ഡ്യയുടെ സിക്‌സ് വീണത് ക്യാമറാമാന്റെ ദേഹത്ത്; ഇന്നിംഗ്‌സിന് ശേഷം നേരിട്ട് കണ്ട് താരം
ദുബായ് വേദി, വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ ഏകദിന ഫൈനല്‍; അണ്ടര്‍ 19 ഏഷ്യാ കപ്പ് കലാശപ്പോര് ഞായറാഴ്ച്ച