ശസ്ത്രക്രിയ കഴിഞ്ഞു, വൈകാതെ തിരിച്ചെത്തുമെന്ന് ശ്രേയസ് അയ്യര്‍

Published : Apr 08, 2021, 05:25 PM IST
ശസ്ത്രക്രിയ കഴിഞ്ഞു, വൈകാതെ തിരിച്ചെത്തുമെന്ന് ശ്രേയസ് അയ്യര്‍

Synopsis

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ വീണപ്പോഴാണ് ശ്രേയസിന്‍റെ തോളിന് പരിക്കേറ്റത്. തുടര്‍ന്ന് ഏകദിന പരമ്പര പൂര്‍ണമായും നഷ്ടമായതിന് പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ശ്രേയസിന് പൂര്‍ണമായി നഷ്ടമായിരുന്നു.

ദില്ലി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ വീണ് തോളിന് പരിക്കേറ്റ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. എത്രയും വേഗം കളിക്കളത്തില്‍ തിരിച്ചെത്തുമെന്നും ആരാധകരുടെ ആശംസകള്‍ക്ക് നന്ദിയെന്നും ശ്രേയസ് ട്വിറ്ററില്‍ കുറിച്ചു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ വീണപ്പോഴാണ് ശ്രേയസിന്‍റെ തോളിന് പരിക്കേറ്റത്. തുടര്‍ന്ന് ഏകദിന പരമ്പര പൂര്‍ണമായും നഷ്ടമായതിന് പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ശ്രേയസിന് പൂര്‍ണമായി നഷ്ടമായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി നായകന്‍ കൂടിയായ ശ്രേയസിന്‍റെ അഭാവം ടീമിന് കനത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

ശ്രേയസിന്‍റെ അഭാവത്തില്‍ റിഷഭ് പന്താണ് ഇത്തവണ ഐപിഎല്ലില്‍ ഡല്‍ഹിയെ നയിക്കുന്നത്. നായകനെന്നതിലുപരി ഡല്‍ഹിയുടെ പ്രധാന ബാറ്റ്സ്മാനുമായിരുന്നു ശ്രേയസ്. കഴിഞ്ഞ സീസണില്‍ ശ്രേയസിന്‍റെ നേതൃത്വത്തിലിറങ്ങിയ ഡല്‍ഹി ഫൈനലില്‍ എത്തിയിരുന്നു.

ഐപിഎല്ലില്‍ ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. വൈകാതെ കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന ശ്രേയസിന്‍റെ വാക്കുകള്‍ ഡല്‍ഹിക്കും പ്രതീക്ഷ നല്‍കുന്നുണ്ട്. നേരത്തെ പരിക്കില്‍ നിന്ന് മുക്തനാക്കാന്‍ നാലു മാസംവരെ എടുക്കുമെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'അവനെ എന്തുകൊണ്ട് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നില്ല', യാന്‍സനെ ബൗണ്ടറി കടത്തിയ സഞ്ജുവിന്‍റെ ബാറ്റിംഗ് കണ്ട് രവി ശാസ്ത്രി
ഇന്ത ആട്ടം പോതുമാ ഗംഭീറേ? സമ്മർദത്തെ ഗ്യാലറിയിലെത്തിച്ച് സഞ്ജു സാംസണ്‍