ഫോം വീണ്ടെടുത്ത് ജയ്സ്വാൾ, തിളങ്ങി സായ് സുദർശൻ; ന്യൂസിലൻഡ് എക്കെതിരെ ഇന്ത്യ എ മികച്ച നിലയിൽ

Published : Nov 07, 2026, 06:35 PM IST
YASHASVI JAISWAL

Synopsis

ന്യൂസിലൻഡ് എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റിൽ തുടർച്ചയായ രണ്ടാം സെഞ്ചുറി നേടി യശസ്വി ജയ്‌സ്വാൾ.

ലിങ്കൺ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഫോമിലേക്ക് തിരിച്ചെത്തി ഓപ്പണർ യശസ്വി ജയ്‌സ്വാൾ. ന്യൂസിലൻഡ് എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ 138 പന്തിൽ 102 റൺസ് നേടി ജയ്‌സ്വാൾ തുടർച്ചയായ രണ്ടാം സെഞ്ചുറി സ്വന്തമാക്കിയാണ് ഫോമിലേക്ക് മടങ്ങിയെത്തിയത്. നേരത്തെ ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ നടന്ന രണ്ടാം മത്സരത്തിൽ പുറത്താകാതെ ജയ്‌സ്വാൾ 155 റൺസ് നേടിയിരുന്നു.

മഴ തടസപ്പെടുത്തിയ ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ എ ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് എന്ന ശക്തമായ നിലയിലാണ്. 77 റൺസോടെ സായ് സുദർശനും 12 റണ്‍സോടെ ക്യാപ്റ്റൻ ധ്രുവ് ജുറെലുമാണ് ക്രീസില്‍. ജയ്സ്വാളിന് പുറമെ 15 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റിൽ സായ് സുദർശനുമൊത്ത് 175 റൺസിന്‍റെ മികച്ച കൂട്ടുകെട്ട് ഉയർത്തിയ ശേഷമാണ് ജെയ്‌സ്വാൾ പുറത്തായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാർ ശ്രദ്ധയോടെയാണ് തുടങ്ങിയത്. ബ്രെറ്റ് റാൻഡലും സാക്ക് ഗിബ്സണും ചേർന്ന് തുടക്കത്തിൽ ഇന്ത്യൻ ബാറ്റര്‍മാരെ പരീക്ഷിച്ചെങ്കിലും ആദ്യ അരമണിക്കൂറിന് ശേഷം ജയ്‌സ്വാൾ തകര്‍ത്തടിച്ചു. 16 ഫോറുകളും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്‍റെ ഇന്നിംഗ്സ്. 127 പന്തിലാണ് ജയ്സ്വാള്‍ സെഞ്ചുറി തികച്ചത്. സെഞ്ചുറി നേട്ടത്തിന് തൊട്ടുപിന്നാലെ ഡാൻറു ഫെർൺസിന്‍റെ പന്തിൽ മിഡ് ഓഫ്-ൽ ക്യാച്ച് നൽകിയാണ് ജയ്‌സ്വാൾ (102) പുറത്തായത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ആഭ്യന്തര ടൂർണമെന്‍റുകളിലും നിറം മങ്ങിയ ജയ്‌സ്വാൾ ഫോമിലേക്ക് തിരിച്ചെത്തിയത് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഫോമിലായത് ഇന്ത്യക്ക് ആശ്വാസമാണ്. ന്യൂസിലൻഡ് എ ടീമിനെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ 17, 5 എന്നിങ്ങനെയും രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ പൂജ്യത്തിനും ജയ്സ്വാള്‍ പുറത്തായിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിൽ 155 റൺസ് നേിയതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5,000 റൺസ് തികയ്ക്കാനും ജയ്‌സ്വാളിനായി. നിലവിൽ 53.59 ശരാശരിയിൽ 18 സെഞ്ചുറികളും 18 അർധസെഞ്ചുറികളും അടക്കം 5,145 ഫസ്റ്റ് ക്ലാസ് റൺസ് ജയ്‌സ്വാളിന്‍റെ അക്കൗണ്ടിലുണ്ട്. ടെസ്റ്റ് പരമ്പരക്കുള്ള ഒരുക്കത്തിന്‍റെ ഭാഗമായി ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, പ്രസിദ്ധ് കൃഷ്ണ എന്നിവരും ഇന്ത്യ എ ടീമിലുണ്ട്. നവംബർ 19-നാണ് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഷാഹിദ് അഫ്രീദിയുടെ ലോകറെക്കോർഡ് തകർത്ത് രോഹിത് ശർമ്മ; ക്രിസ് ഗെയ്‌ലിന്‍റെ നേട്ടത്തിനരികെ 'ഹിറ്റ്‌മാൻ'
ഇന്ത്യയെ മഴ തുണച്ചു; ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ നാല് റണ്‍സ് ജയം, പരമ്പരയില്‍ മുന്നില്‍