ഇറ്റാലിയന്‍ ടി10 ലീഗില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കി ജെയിംസ് ആന്‍ഡേഴ്‌സന്‍; ടീമിനെ നയിക്കാനും ഇംഗ്ലീഷ് ഇതിഹാസം

Published : Oct 28, 2026, 07:58 PM IST
James Anderson

Synopsis

ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ ഇറ്റാലിയന്‍ ടി10 ലീഗിൽ നാപൊളി നൈറ്റ്‌സിന്റെ സഹഉടമയായും ക്യാപ്റ്റനായും ചുമതലയേറ്റു. ലങ്കാഷെയറുമായുള്ള 25 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് താരം പുതിയ ദൗത്യം ഏറ്റെടുക്കുന്നത്.

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ ഇറ്റലിയില്‍ കളിക്കും. നവംബര്‍ 18 മുതല്‍ ആരംഭിക്കുന്ന കന്നി 'ഇറ്റാലിയ ടി10 ലീഗിലെ' ആറ് ടീമുകളില്‍ ഒന്നായ നാപൊളി നൈറ്റ്‌സിന്റെ സഹഉടമയായും ക്യാപ്റ്റനുമായാണ് 44 കാരനായ ആന്‍ഡേഴ്‌സന്‍ പുതിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ലങ്കാഷെയറുമായുള്ള അദ്ദേഹത്തിന്റെ 25 വര്‍ഷത്തെ ബന്ധം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

നാപോളിയെ അടിസ്ഥാനമാക്കിയുള്ള ഈ ഫ്രാഞ്ചൈസിയെ നയിക്കാന്‍ മുന്‍ ലങ്കാഷെയര്‍ വിക്കറ്റ് കീപ്പര്‍ ലൂക്ക് സട്ടണൊപ്പമാണ് ആന്‍ഡേഴ്‌സന്‍ ചേരുന്നത്. ക്രിക്കറ്റ് വളര്‍ന്നുവരുന്ന ഒരു രാജ്യത്ത് കളി വളര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം കരിയര്‍ തുടരാനും ഈ ടൂര്‍ണമെന്റ് താരത്തിന് അവസരം നല്‍കുന്നു. 'ക്രിക്കറ്റ് എനിക്ക് എന്റെ കരിയറില്‍ ഏറെ നല്‍കിയിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ ഒരു രീതിയില്‍ കളിയുടെ ഭാഗമാകാന്‍ കഴിയുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്.' ആന്‍ഡേഴ്‌സന്‍ പറഞ്ഞു.

നാപൊളി നൈറ്റ്‌സിന്റെ സഹഉടമയും ക്യാപ്റ്റനുമായിരിക്കും ആന്‍ഡേഴ്‌സന്‍. ലൂക്ക് സട്ടന്റെ ഉടമസ്ഥതയിലുള്ള ആക്ടിവേറ്റ് സ്‌പോര്‍ട്ട് & ലെഷര്‍ എന്ന ബ്രിട്ടീഷ് ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സിയുടെ കീഴിലാണ് ഈ ഫ്രാഞ്ചൈസി പ്രവര്‍ത്തിക്കുന്നത്. 2006-നും 2010-നും ഇടയില്‍ ലങ്കാഷെയറില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ കൗണ്ടി ക്രിക്കറ്റര്‍ നദീം ഷാഹിദാണ് ഈ ടൂര്‍ണമെന്റ് ഒരുക്കുന്നത്. ക്രിസ് ഗെയ്ല്‍, ഷോണ്‍ മാര്‍ഷ്, ഡേവിഡ് മലാന്‍ തുടങ്ങിയ താരങ്ങളും ഇറ്റാലിയന്‍ ദേശീയ ടീം അംഗങ്ങളും ഈ ലീഗില്‍ കളിക്കുന്നുണ്ട്.

റോമ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നവംബര്‍ 18 മുതല്‍ 29 വരെയാണ് ഇറ്റാലിയ ടി10 ലീഗ് നടക്കുന്നത്. 10 ഓവര്‍ വീതമുള്ള മത്സരങ്ങളുള്ള ഈ ടൂര്‍ണമെന്റില്‍ ആറ് ടീമുകള്‍ മാറ്റുരയ്ക്കും. ഈ വര്‍ഷം ആദ്യം ടി20 ലോകകപ്പിന് ഇറ്റാലിയന്‍ ദേശീയ ടീം യോഗ്യത നേടിയതിന് പിന്നാലെ രാജ്യത്ത് ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം വര്‍ദ്ധിച്ചിരുന്നു. ഈ മുന്നേറ്റം മുതലെടുക്കുക കൂടിയാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ജൂനിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ ആത്രേയ, ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബുകള്‍ ശക്തമായ നിലയില്‍
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് പേസര്‍ പ്രസിദ്ധ് കൃഷ്ണ പുറത്ത്; അക്വിബ് നബിയെ ഉള്‍പ്പെടുത്തിയേക്കും