
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ വിവാദ ഓവര്‍ ത്രോ ബൗണ്ടറിയില്‍ വെളിപ്പെടുത്തലുമായി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് താരം ജയിംസ് ആന്‍ഡേഴ്‌സണ്‍. ബാറ്റില്‍ തട്ടിത്തെറിച്ച് പന്ത് ബൗണ്ടറിയിലേക്ക് പോയ സംഭവത്തില്‍ നാല് റണ്‍സ് വേണ്ടെന്ന് ബെന്‍ സ്‌റ്റോക്‌സ് അംപയറുടെ അടുത്ത് പറഞ്ഞിരുന്നതായി ആന്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തി. ഇക്കാര്യം മൈക്കല്‍ വോണാണ് എന്നോട് പറഞ്ഞതെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
ബിബിസിയോട് സംസാരിക്കുകയായിരുന്നു ആന്‍ഡേഴ്‌സണ്‍. അദ്ദേഹം തുടര്‍ന്നു... ''ഞാന്‍ മൈക്കല്‍ വോണുമായി സംസാരിക്കുകയായിരുന്നു. അദ്ദേഹമാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. ഗപ്റ്റിലിന്റെ ത്രോ സ്‌റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക് പോയ ശേഷം സ്‌റ്റോക്‌സ് അംപയറോട് സംസാരിച്ചിരുന്നു. ആ നാല് റണ്‍സ് വേണ്ടെന്ന് സ്റ്റോക്‌സ് അംപയറോട് പറഞ്ഞു. എന്നാല്‍ അങ്ങനെ ലഭിച്ച റണ്‍സും ക്രിക്കറ്റ് നിയമത്തിന്റെ ഭാഗമായിരുന്നു.'' ആന്‍ഡേഴ്‌സണ്‍ പറഞ്ഞു നിര്‍ത്തി.
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ജനിച്ച ബെന്‍ സ്‌റ്റോക്‌സ് ഈ സംഭവത്തില്‍ മാപ്പ് പറഞ്ഞിരുന്നു. ''ഞാനെന്റെ ജീവിതകാലം മുഴുവന്‍ ഈ സംഭവത്തിന്റെ പേരില്‍ വില്യംസണിനോട് മാപ്പ് ചോദിക്കുന്നു. അത് ഞാന്‍ മന:പൂര്‍വം ചെയ്തതല്ല. എന്റെ ബാറ്റില്‍ തട്ടി പന്ത് ബൗണ്ടറി കടക്കുകയായിരുന്നു.''
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!