പറഞ്ഞത് ശരി തന്നെ, എന്നാല്‍ ഒരു മാറ്റമുണ്ട്; ട്വിറ്ററില്‍ സെവാഗിനെ തിരുത്തി മൈക്കല്‍ വോണ്‍

By Web TeamFirst Published Jul 17, 2019, 12:41 PM IST
Highlights

ക്രിക്കറ്റിന് പുറമെ ട്വിറ്ററിലും താരങ്ങളാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണും. ഇരുവരും ട്വീറ്റുകളും മറുപടിയുമായിട്ട് ട്വിറ്ററില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. 

ലണ്ടന്‍: ക്രിക്കറ്റിന് പുറമെ ട്വിറ്ററിലും താരങ്ങളാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണും. ഇരുവരും ട്വീറ്റുകളും മറുപടിയുമായിട്ട് ട്വിറ്ററില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. ഇപ്പോള്‍ ട്വിറ്ററില്‍ സെവാഗിനെ തിരുത്തിയിരിക്കുകയാണ് മൈക്കല്‍ വോണ്‍. ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന് ശേഷം സെവാഗ് പോസ്റ്റ ചെയ്ത ട്വീറ്റിനാണ് വോണിന്‍റെ തിരുത്തല്‍.

ഫൈനലിന് ശേഷം ന്യൂസിലന്‍ഡ് കാണിച്ച ശാന്തതയെ സെവാഗ് പുകഴ്ത്തിയിരുന്നു. അദ്ദേഹം ട്വീറ്റില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു... ''ന്യൂസിലന്‍ഡ് ടീമിന് ഇന്ത്യയില്‍ ഒരുപാട് ആരാധകരുണ്ട്. ഫൈനല്‍ മത്സരത്തോടെ അവരുടെ എണ്ണം കൂടിയിട്ടുണ്ടാവും. അവരുടെ ശാന്തത തന്നെയാണ് അതിന് കാരണം. ഫൈനല്‍ ടൈ അയതിന് ശേഷവും കെയ്ന്‍ വില്യംസണ്‍ ചിരിക്കുന്നു. മനോഹരമായ കാഴ്ച.'' ട്വീറ്റ് വായിക്കാം.

New Zealand had many fans in India and today they have won many more, by their calmness and spirit.
Kane Williamson , smiling after the tie. Beautiful to see pic.twitter.com/tW9cecqAGh

— Virender Sehwag (@virendersehwag)

എന്നാല്‍ തിരുത്തുമായി വോണ്‍ എത്തി. അദ്ദേഹം വീരു പറഞ്ഞതെല്ലാം അംഗീകരിച്ചെങ്കിലും അവസാനം ഒരു വാക്ക് കൂടി കൂട്ടിച്ചേര്‍ത്തു. ട്വീറ്റ് ഇങ്ങനെയായിരുന്നു. ''വീരു പറഞ്ഞതിനോട് യോജിക്കുന്നു. അദ്ദേഹം മാതൃകയാണ്. എന്നാല്‍ ഒരു കാര്യം. ഫൈനലിന്റെ ഫലം ടൈ ആയിരുന്നില്ല.'' എന്ന് പറഞ്ഞാണ് വോണ്‍ മറുപടി അവസാനിപ്പിച്ചത്. കമന്റ് വായിക്കാം.

I agree Viru .. Great ambassador for the game .. But 1 thing .. It wasn’t a tie in the end !! https://t.co/YzKrFx0BmR

— Michael Vaughan (@MichaelVaughan)
click me!