
ലണ്ടന്‍: ടെസ്റ്റ് ചരിത്രത്തില്‍ എതിര്‍ ടീമിനെ ഫോളോ ഓണ്‍ ചെയ്യിച്ചശേഷവും ആ മത്സരം തോല്‍ക്കേണ്ടി വന്നത് നാലേ നാലു ടീമുകള്‍ക്കാണ്. ഇതില്‍ മൂന്ന് തവണയും ഇംഗ്ലണ്ട് ഒരു ടീമായി ഒരു വശത്ത് ഉണ്ടായിരുന്നു. രണ്ടെണ്ണത്തില്‍ ഫോളോ ഓണ്‍ വഴങ്ങിയശേഷം തിരിച്ചടിച്ച് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ഒരു തവണ എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിച്ച ഇംഗ്ലണ്ടിന് അടിതെറ്റി. ന്യൂസിലന്‍ഡിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിലായിരുന്നു ഇത്. ഇംഗ്ലണ്ട് ഒരു റണ്‍സിന് ടെസ്റ്റ് തോറ്റു. 2001ല്‍ ഓസട്രേലയിക്കെതിരെ ഇന്ത്യയും ഫോളോ ഓണ്‍ വഴങ്ങിയശേഷം ജയിച്ചിരുന്നു.
എന്നാല്‍ താനായിരുന്നു ക്രിക്കറ്റ് നിയമങ്ങള്‍ ഉണ്ടാക്കുന്നതെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഫോളോ ഓണ്‍ എന്ന നിയമം തന്നെ എന്നെന്നേക്കുമായി റദ്ദാക്കുമായിരുന്നുവെന്ന് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ പറഞ്ഞു. ക്രിക്കറ്റിലെ ഏറ്റവും മോശം കണ്ടുപിടിത്തമാണ് ഫോളോ ഓണെന്നും ആന്‍ഡേഴ്സണ്‍ ടെയില്‍എന്‍ഡേഴ്സ് പോഡ്കാസ്റ്റില്‍ പറഞ്ഞു.
ഫോളോ ഓൺ പോലെ നാശം പിടിച്ച ഒരു സംഗതിയില്ല. ക്രിക്കറ്റിലെ ഏറ്റവും മോശം കണ്ടുപിടിത്തങ്ങളിലൊന്നാണിത്. ഞാനായിരുന്നു നിയമം ഉണ്ടാക്കുന്നതെങ്കില്‍ ഫോളോ ഓണ്‍ തന്നെ ഞാന്‍ റദ്ദാക്കുമായിരുന്നു. ന്യൂസിലന്‍ഡിനെതിരെ വെല്ലിംഗ്ടണില്‍ 210 ഓവറുകള്‍ പന്തെറിഞ്ഞശേഷം ഞങ്ങള്‍ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങി തോറ്റു. വെല്ലിംഗ്ടണിലെ പിച്ചില്‍ ജയിക്കാമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അവസാന ബാറ്ററായി ഞാന്‍ ക്രീസിലെത്തിയപ്പോള്‍ പുറത്താവുന്നതിന് തൊട്ടു മുമ്പുള്ള ബൗണ്‍സര്‍ എന്‍റെ തലയ്ക്കും ഏറെ മുകളിലൂടെയാണ് പോയത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഐപിഎല്ലിനിടെ പേസര്‍മാര്‍ക്ക് പ്രത്യേക പരിശീലനത്തിന് വമ്പന്‍ നീക്കം
വൈഡ് വിളിക്കുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ലെഗ് അമ്പയറെ നോക്കി. പക്ഷെ അദ്ദേഹം അനങ്ങിയില്ല. ആ പന്ത് എന്‍റെ തലക്ക് ഏറെ മുകളിലൂടെയാണ് പോയത്. അത് ശരിക്കും വൈഡ് വിളിക്കേണ്ടതായിരുന്നുവെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു. വാഗ്നറുടെ തൊട്ടടുത്ത പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ആന്‍ഡേഴ്സണ്‍ പുറത്തായതോടെ ന്യൂസിലന്‍ഡ് ഒരു റണ്‍സിന്‍റെ നേരിയ ജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ രണ്ട് മത്സര പരമ്പര കിവീസ് 1-1 സമനിലയാക്കുകയും ചെയ്തു.