കുംബ്ലെയെ പിന്നിലാക്കി, ജെയിംസ് ആന്‍ഡേഴ്സണ് റെക്കോര്‍ഡ്

By Web TeamFirst Published Aug 6, 2021, 7:36 PM IST
Highlights

708 ടെസ്റ്റ് വിക്കറ്റുകളുള്ള ഓസീസ് താരം ഷെയ്ന്‍ വോണും 800 വിക്കറ്റുകളുള്ള ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും മാത്രമാണ് ഇനി 39കാരനായ ആന്‍ഡേഴ്സണ് മുന്നിലുള്ളത്. 163 ടെസ്റ്റില്‍ നിന്ന് 621 വിക്കറ്റുകളാണ് ആന്‍ഡേഴ്സന്‍റെ പേരിലുള്ളത്.

നോട്ടിംഗ്ഹാം: ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ മൂന്നാമതെത്തി ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആന്‍ഡേഴ്സണ്‍. നോട്ടിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ കെ എല്‍ രാഹുലിനെ ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ച ആന്‍ഡേഴ്സണ്‍ ടെസ്റ്റില്‍ 620 വിക്കറ്റ് തികച്ചു. 619 വിക്കറ്റുമായി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയുടെ അനില്‍ കുംബ്ലെയെ ആണ് ആന്‍ഡേഴ്സണ്‍ പിന്നിലാക്കിയത്.

708 ടെസ്റ്റ് വിക്കറ്റുകളുള്ള ഓസീസ് താരം ഷെയ്ന്‍ വോണും 800 വിക്കറ്റുകളുള്ള ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും മാത്രമാണ് ഇനി 39കാരനായ ആന്‍ഡേഴ്സണ് മുന്നിലുള്ളത്. 163 ടെസ്റ്റില്‍ നിന്ന് 621 വിക്കറ്റുകളാണ് ആന്‍ഡേഴ്സന്‍റെ പേരിലുള്ളത്.

Is James Anderson the fast-bowling 🐐 ? pic.twitter.com/FSG5G24NG3

— ESPNcricinfo (@ESPNcricinfo)

133 ടെസ്റ്റകളിലാണ് മുരളീധരന്‍ 800 വിക്കറ്റുകളെടുത്തെങ്കില്‍ 145 ടെസ്റ്റുകളില്‍ നിന്നാണ് വോണ്‍ 708 വിക്കറ്റുകള്‍ പിഴുതത്. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ആന്‍ഡേഴ്സണ്‍ തന്നെയാണ് ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത പേസ് ബൗളറും.

ഇന്ത്യക്കെതിരായ നോട്ടിംഗ്ഹാം ടെസ്റ്റില്‍ ഇതുവരെ നാലു വിക്കറ്റുകളാണ് ആന്‍ഡേഴ്സണ്‍ പിഴുതത്. കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ക്യാപ്റ്റന്‍ വിരാട് കോലി, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരാണ് നോട്ടിംഗ്ഹാം ടെസ്റ്റില്‍ ആന്‍ഡേഴ്സന്‍രെ ഇരകളായത്. ഇതില്‍ പൂജാരയെയും കോലിയെയും അടുത്തതടുത്ത പന്തുകളിലാണ് ആന്‍ഡേഴ്സണ്‍ മടക്കിയത്. 22 ഓവറില്‍ 50 റണ്‍സ് വഴങ്ങിയാണ് ആന്‍ഡേഴ്സണ്‍ നാലു വിക്കറ്റെടുത്തത്.

click me!