റിഷഭ് പന്ത് മടങ്ങി, രാഹുലും ജഡേജയും പൊരുതുന്നു; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ലീഡ്

By Web TeamFirst Published Aug 6, 2021, 6:12 PM IST
Highlights

ടീം സ്കോര്‍ 145ല്‍ നില്‍ക്കെയാണ് പന്ത് ഒല്ലി റോബിന്‍സന്‍റെ പന്തില്‍ ജോണി ബെയര്‍സ്റ്റോക്ക് പിടികൊടുത്ത് മടങ്ങിയത്. 20 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തിയ പന്ത് 25 റണ്‍സെടുത്തു.

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ നോട്ടിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. 125-4 എന്ന സ്കോറിര്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് റിഷഭ് പന്തിന്‍റെ വിക്കറ്റ് നഷ്ടമായെങ്കിലും രവീന്ദ്ര ജഡേജയും കെ എല്‍ രാഹുലും ചേര്‍ന്ന് രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യയെ 191-5ലെത്തിച്ചു. 77 റണ്‍സുമായി രാഹുലും 27 റണ്‍സോടെ ജഡേജയും ക്രീസില്‍. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് എട്ടു റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.

മഴ വീണ്ടും വില്ലനായ രണ്ടാം ദിനം കളി തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മത്സരം നിര്‍ത്തിവെച്ചു. പിന്നീട് മത്സരം പുനരാരംഭിച്ചപ്പോഴാകട്ടെ ഇന്ത്യക്ക് റിഷഭ് പന്തിനെ നഷ്ടമാവുകയും ചെയ്തു. ടീം സ്കോര്‍ 145ല്‍ നില്‍ക്കെയാണ് പന്ത് ഒല്ലി റോബിന്‍സന്‍റെ പന്തില്‍ ജോണി ബെയര്‍സ്റ്റോക്ക് പിടികൊടുത്ത് മടങ്ങിയത്. 20 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തിയ പന്ത് 25 റണ്‍സെടുത്തു.

പിടിച്ചു നിന്ന് രാഹുലും ജഡേജയും

പന്ത് മടങ്ങുമ്പോള്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോന് ഒപ്പമെത്താന്‍ ഇന്ത്യക്ക് 38 റണ്‍സ് കൂടി വേണമായിരുന്നു. എന്നാല്‍ രാഹുലിന് മികച്ച പങ്കാളിയായ ജഡേജ ക്രീസില്‍ നിന്നതോടെ ഇന്ത്യ പതുക്ക് കരകയറി. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇരുവരും ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിക്കുകയും ചെയ്തു.

click me!