സ്വപ്നിൽ അസ്നോദ്കർ കേരള ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ; പുതിയ സെലക്ഷൻ കമ്മിറ്റിയെ പ്രഖ്യാപിച്ച് കെസിഎ

Published : Sep 22, 2026, 10:30 AM ISTUpdated : Sep 22, 2026, 03:07 PM IST
Swapnil Asnodkar

Synopsis

കേരള ക്രിക്കറ്റ് അസോസിയേഷൻ പുതിയ സീസണിലേക്കുള്ള പരിശീലകരെയും സെലക്ഷൻ കമ്മിറ്റികളെയും പ്രഖ്യാപിച്ചു. സ്വപ്നിൽ അസ്നോദ്കർ പുരുഷ ടീമിനെയും ദേവിക പൽശിക്കർ വനിതാ ടീമിനെയും പരിശീലിപ്പിക്കും. രോഹൻ പ്രേമാണ് സീനിയർ പുരുഷ ടീമിന്‍റെ പുതിയ സെലക്ഷൻ കമ്മിറ്റി ചെയർമാൻ.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ പുതിയ സീസണിലേക്കുള്ള പുരുഷ, വനിതാ ക്രിക്കറ്റ് ടീം പരിശീലകരെ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് താരം സ്വപ്നിൽ അസ്നോദ്കറാണ് സീനിയർ പുരുഷ ടീമിന്‍റെ മുഖ്യ പരിശീലകൻ. വനിതാ സീനിയർ ക്രിക്കറ്റ് ടീം പരിശീലകയായി നിലവിലെ കോച്ച് ദേവിക പൽശിക്കർ തുടരും. കഴിഞ്ഞ രണ്ട് സീസണുകളിലും കേരള വനിതാ ടീമിന്‍റെ മുഖ്യ പരിശീലകയായിരുന്നു ദേവിക.

​പുരുഷ ടീമിന്‍റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്ന സ്വപ്നിൽ അസ്നോദ്കർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഗോവയ്ക്കും ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനും വേണ്ടി കളിച്ചിട്ടുള്ള താരമാണ്. വലങ്കയ്യൻ ഓപ്പണിംഗ് ബാറ്ററായിരുന്ന സ്വപ്നിൽ അസ്നോദ്കർ നേരത്തെ കേരള അണ്ടർ-23 ടീമിന്‍റെ മുഖ്യ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ഈ അനുഭവസമ്പത്ത് പരിഗണിച്ചാണ് ഈ സീസണിൽ രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള മത്സരങ്ങളിലേക്ക് മുഖ്യ പരിശീലകനായി നിയമിച്ചത്.

​കേരള അണ്ടർ 19 വുമൺ ടീം പരിശീലകയായും കെസിഎ വനിതാ അക്കാദമിയുടെ മെന്‍ററായും മുൻ ഇന്ത്യൻ താരം കരുണ ജെയിനിനെ നിയമിച്ചു. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ അവർ ഇന്ത്യക്കായി ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇതാദ്യമായാണ് താരം കേരള ടീമിന്‍റെ ഭാഗമാകുന്നത്. താരത്തിന്‍റെ അനുഭവസമ്പത്തും പരിശീലന മികവും കേരളത്തിന് വലിയ മുതൽക്കൂട്ടാകും.

​ഇതോടൊപ്പം 2026-27 സീസണിലേക്കുള്ള പുതിയ സെലക്ഷൻ കമ്മിറ്റികളെയും കെ.സി.എപ്രഖ്യാപിച്ചു. മികച്ച അനുഭവസമ്പത്തുള്ള മുൻ താരങ്ങളെയും വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. ​സീനിയർ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി കേരളത്തിന്‍റെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ രോഹൻ പ്രേമിനെ നിയമിച്ചു വി.എ. ജഗദീഷ്, അന്താഫ് പി.യു എന്നിവർ കമ്മിറ്റി അംഗങ്ങളായി പ്രവർത്തിക്കും.

​ജൂനിയർ പുരുഷ ടീമിന്‍റെ സെലക്ഷൻ ചുമതല കെ. ചന്ദ്രശേഖരന് നൽകി. കെ.ആർ. ശ്രീജിത്ത്, രഞ്ജി ഫിലിപ്പ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. യുവപ്രതിഭകളെ വളർത്തിക്കൊണ്ടുവരുന്നതിൽ ഈ സമിതി നിർണായക പങ്ക് വഹിക്കും.​അതേസമയം, വനിതാ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷൻ കമ്മിറ്റി മാറ്റമില്ലാതെ തുടരും. ഇ. റെൻസി അധ്യക്ഷയായി തുടരുന്ന കമ്മിറ്റിയിൽ റാണി വർഗീസ്, അഞ്ജന പോൾ എന്നിവരാണ് അംഗങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും
വിരാട്‌ കോലിയാകണം, ആര്യവീര്‍ സെവാഗിന്റെ ബിഗ്‌ സെഞ്ച്വറി ഒരു തുടക്കം മാത്രം, പിതാവ്‌ സെവാഗിന്‌ നല്‍കിയ വാക്ക്‌ പാലിച്ചു