വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ജസ്പ്രീത് ബുമ്ര

Published : Mar 15, 2021, 05:20 PM IST
വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ജസ്പ്രീത് ബുമ്ര

Synopsis

ഞായറാഴ്ച ഗോവയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ഒരുക്കങ്ങൾക്കായി ബുമ്രക്ക് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും ടി20 പരമ്പരയിലും വിശ്രമം അനുവദിച്ചിരുന്നു.

ബറോഡ: ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനായി. സ്പോര്‍ട്സ് അവതാരകയും മുന്‍ മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ സഞ്ജന ഗണേശനാണ് വധു. വിവാഹ വാര്‍ത്തയും ചിത്രങ്ങളും ബുമ്ര തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

ഞായറാഴ്ച ഗോവയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ഒരുക്കങ്ങൾക്കായി ബുമ്രക്ക് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും ടി20 പരമ്പരയിലും വിശ്രമം അനുവദിച്ചിരുന്നു.

2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. ഐപിഎല്ലില്‍, സ്റ്റാര്‍ സ്പോര്‍ട്സിലെയും പ്രീമിയര്‍ ബാഡ്മിന്‍റണ്‍ ലീഗിലെയും അവതാരകയായും 28കാരിയയാ സഞ്ജന എത്തിയിട്ടുണ്ട്. റിയാലിറ്റി ടിവി ഷോ ആയ എം ടിവി സ്‌പ്ലിറ്റ്‌വില്ല-7ലെ മത്സരാര്‍ത്ഥിയായിരുന്നു.

നേരത്തേ, മലയാളിയും നടിയുമായ അനുപമ പരമേശ്വരനും ബുമ്രയും വിവാഹിതരാവുമന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാല്‍ അനുപമയുടെ കുടുബം ഇത് നിഷേധിക്കുകയും ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സമീര്‍ മിന്‍ഹാസിന് വെടിക്കെട്ട് സെഞ്ചുറി, അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കൂറ്റൻ സ്കോറിലേക്ക്
തകര്‍ത്തടിച്ച് പാകിസ്ഥാന്‍, അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടപ്പോരില്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കം