
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റൊന്നും വിഴ്ത്താനാവാത്തതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍. ബുമ്ര കൂടുതല്‍ അക്രമണോത്സുകനാകണമെന്നും ബാറ്റ്സ്മാനില്‍ നിന്ന് ബഹുമാനം മാത്രം കിട്ടിയാല്‍ പോരെന്നും സഹീര്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബുമ്ര തന്റെ പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകത്ത് ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ നേരിടുന്ന വിമര്‍ശനങ്ങളോടെല്ലാം അദ്ദേഹം പോരാടിയെ മതിയാവു എന്നും സഹീര്‍ പറഞ്ഞു. ബുമ്രയുടെ 10 ഓവറില്‍ 35 റണ്‍സടിച്ചാലും മതി, അദ്ദേഹത്തിന് വിക്കറ്റ് കൊടുക്കാതിരിക്കുക എന്നാണ് ബാറ്റ്സ്മാന്‍മാര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. കാരണം അവര്‍ക്ക് മറ്റ് ബൗളര്‍മാരെ അടിച്ചുപറത്തി റണ്‍സെടുക്കാം എന്നാണ് കണക്കുകൂട്ടുന്നത്. അതുകൊണ്ടാണ് ഇതിനെ മറികടക്കാന്‍ ബുമ്ര കൂടുതല്‍ ആക്രമണോത്സുകനായെ പറ്റൂ എന്ന് പറയുന്നത്.
ബുമ്രയെ എതിര്‍ ബാറ്റ്സ്മാന്‍മാര്‍ ബഹുമാനിക്കുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. പക്ഷെ ഇനി അവരെക്കൊണ്ട് ഷോട്ട് കളിപ്പിച്ച് വിക്കറ്റെടുക്കുക എന്നത് ബുമ്രയുടെ ചുമതലയാണ്. ബുമ്രയുടെ ഓവറുകള്‍ എങ്ങനെയും തീര്‍ത്ത് മറ്റ് ബൗളര്‍മാരെ അടിക്കാമെന്ന ബാറ്റ്സ്മാന്‍മാരുടെ ചിന്താഗതിയെ മറികടക്കേണ്ടത് അദ്ദേഹത്തിന്റെ തന്നെ ചുമതലയാണെന്നും സഹീര്‍ പറഞ്ഞു. ഏകദിന പരമ്പരയില്‍ വിക്കറ്റ് വീഴ്ത്താനാവാതിരുന്ന ബുമ്ര ഈ മാസം 21ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ശക്തമായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!