വേഗത്തില്‍ പരിക്കേല്‍ക്കുന്ന ആക്ഷന്‍; വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബൂമ്ര

By Web TeamFirst Published Jun 1, 2020, 4:13 PM IST
Highlights

ചുരുങ്ങിയ കാലം ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് ജസ്പ്രീത് ബൂമ്ര. താരത്തിനെ പ്രശംസിക്കുമ്പോഴും പലരും ഒരു കാര്യത്തില്‍ വിമര്‍ശനം ഉന്നയിക്കാറുണ്ട്.

മുംബൈ: ചുരുങ്ങിയ കാലം ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് ജസ്പ്രീത് ബൂമ്ര. താരത്തിനെ പ്രശംസിക്കുമ്പോഴും പലരും ഒരു കാര്യത്തില്‍ വിമര്‍ശനം ഉന്നയിക്കാറുണ്ട്. ബൗളിങ് ആക്ഷന്‍ മാറ്റണെന്നാണ് ബൂമ്രയോട് പലരും പറയാറ്. പരിക്ക് പറ്റാന്‍ സാധ്യതയുള്ള ആക്ഷനാണ് എന്നുളളതാണ് വിമര്‍ശനങ്ങളുടെ പ്രധാന കാരണം. 

കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ടിനു യോഹന്നാന്‍

അടുത്തകാലത്ത് ബൂമ്രയുടെ ആക്ഷനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവും വിന്‍ഡീസ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിങ്ങും രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ വിമര്‍ശകര്‍ക്കുള്ള മറുപടി നല്‍കിയിരിക്കുകയാണ് ബൂമ്ര. താരം പറയുന്നതിങ്ങനെ... ''ബൗളിങ് ആക്ഷന്‍ എന്നെ ആരും പഠിപ്പിച്ചതല്ല. എല്ലാം സ്വയം പഠിച്ചെടുത്തതാണ്. 

പരിശീലകരുടെ സഹായം എനിക്ക് അധികം ലഭിച്ചിട്ടില്ല. പ്രൊഫഷണല്‍ കോച്ചിങ്ങോ, ക്യാംപുകളില്‍ പങ്കെടുക്കാനോ ആയിട്ടില്ല. ബൗളിങ് ആക്ഷന്‍ പരുവപ്പെടുത്തിയത് ഒരു പരിശീലകന്റേയും സഹായത്തോടെയല്ല. ടിവിയുടെയും വീഡിയോകളിലൂടെയുമാണ് ഇതെല്ലാം പഠിച്ചെടുത്തത്. ഈ ബൗളിങ് ആക്ഷന് പ്രത്യേക കാരണം ഒന്നുമില്ല.''

ഷമിക്കൊപ്പമുള്ള ചൂടന്‍ ചിത്രം പുറത്തുവിട്ട് മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍; കൂടെ കുത്തുവാക്കുകളും

ഇത്രയും കുറവ് റണ്‍ അപ്പ് എടുക്കുന്ന ബൂമ്രയ്ക്ക് ഇത്രയും പേസ് എങ്ങനെ ലഭിക്കുന്നുവെന്ന് ഇയാന്‍ ബിഷപ്പ് ചോദിച്ചിരുന്നു. റണ്‍അപ്പില്‍ കൂടുതല്‍ ഓടാന്‍ ഞാന്‍ ശ്രമിക്കാറുണ്ടെന്ന് മറുപടി പറഞ്ഞു. എന്നാല്‍ അങ്ങനെ റണ്‍ അപ്പ് എടുക്കുമ്പോഴും അല്ലാത്തപ്പോഴും സ്പീഡ് ഒരേ പോലെ തന്നെയാണ് ലഭിക്കുന്നതെന്നും ബൂമ്ര മറുപടി പറഞ്ഞു.

click me!