കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ പേസറും മലയാളിയുമായ ടിനു യോഹന്നാനെ തിരഞ്ഞെടുത്തു. മൂന്ന് വര്‍ഷം ടീമിനൊപ്പമുണ്ടായിരുന്ന ഡേവ് വാട്‌മോറിന് പകരമായിട്ടാണ് ടിനു പരിശീലകനാകുന്നത്. 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ പേസറും മലയാളിയുമായ ടിനു യോഹന്നാനെ തിരഞ്ഞെടുത്തു. മൂന്ന് വര്‍ഷം ടീമിനൊപ്പമുണ്ടായിരുന്ന ഡേവ് വാട്‌മോറിന് പകരമായിട്ടാണ് ടിനു പരിശീലകനാകുന്നത്. ആഭ്യന്തര സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വാട്‌മോറിനെ ഒഴിവാക്കിയിരുന്നു. നാഷനല്‍ ക്രിക്കറ്റ് അക്കാദമിയുടെ മാതൃകയില്‍ കേരളത്തിലെ ക്രിക്കറ്റ് താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് കെസിഎ ആലപ്പുഴയില്‍ ആരംഭിച്ച ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ (എച്ച്പിസി) പ്രഥമ ഡയറക്റ്ററാണ് ടിനു.

റെക്കോഡാണ് തകര്‍ക്കേണ്ടത്, അടുക്കളയിലെ സാധനങ്ങളല്ല; വീണ്ടും സച്ചിനെ വെല്ലുവിളിച്ച് യുവരാജ്- വീഡിയോ കാണാം

ഇന്ത്യന്‍ ടീമില്‍ കളിച്ച ആദ്യ മലയാളി താരമാണ് ടിനു. 2001ലെ ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് അരങ്ങേറ്റം കുറിച്ചത്. പക്ഷേ ആകെ മൂന്നു ടെസ്റ്റുകളില്‍ മാത്രമേ ഇന്ത്യയ്ക്കുവേണ്ടി പന്തെറിഞ്ഞിട്ടുളളൂ. മൂന്നു ടെസ്റ്റില്‍ നിന്നായി 5 വിക്കറ്റുകളാണ് സമ്പാദ്യം. ആകെ നേടിയത് 13 റണ്‍സും.

മൂന്ന് ഏകദിനങ്ങളില്‍ മാത്രമേ ടിനു ഇന്ത്യന്‍ ജഴ്സി അണിഞ്ഞിട്ടുണ്ട്. ഇതില്‍നിന്നും ആകെ നേടിയത് 5 വിക്കറ്റുകളും ഏഴു റണ്‍സും. 39 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍നിന്ന് 89 വിക്കറ്റുകളും 317 റണ്‍സും ടിനു നേടിയിട്ടുണ്ട്. 2002ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബ്രിജ് ടൗണിലായിരുന്നു ടിനുവിന്റെ ഏകദിന അരങ്ങേറ്റം.

ഷമിക്കൊപ്പമുള്ള ചൂടന്‍ ചിത്രം പുറത്തുവിട്ട് മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍; കൂടെ കുത്തുവാക്കുകളും

2017ലാണ് വാട്‌മോര്‍ കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. ആദ്യ സീസണില്‍ തന്നെ രഞ്ജി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. കഴിഞ്ഞ വര്‍ഷം കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലുമെത്തി. വമ്പന്‍മാരെ അട്ടിമറിച്ചായിരുന്നു കേരളത്തിന്റെ കുതിപ്പ്. 

കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ മോശം പ്രകടനം വാട്‌മോറിനു തിരിച്ചടിയായി. എട്ടു കളികളില്‍ ഒരു ജയവും രണ്ടു സമനിലയും 5 തോല്‍വികളുമായി കേരളം എലീറ്റ് ഗ്രൂപ്പ് എയില്‍ നിന്ന് സിയിലേക്കു തരംതാഴ്ത്തപ്പെട്ടു. ഇതോടെയാണ് പരിശീലകനായി തുടരേണ്ടതില്ലെന്ന് വാട്‌മോര്‍ തീരുമാനിച്ചത്.