ഗാംഗുലി ഇടപ്പെട്ടു; രഞ്ജി കളിക്കാതെതന്നെ ബുംറയ്ക്ക് ദേശീയ ടീമിലേക്ക് രണ്ടാം വരവ്

By Web TeamFirst Published Dec 25, 2019, 1:12 PM IST
Highlights

കഴിഞ്ഞ ദിവസമാണ് ജസ്പ്രീത് ബുംറയെ ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചത്. പരിക്ക് കാരണം മൂന്ന് മാസത്തോളം ടീമിന് പുറത്തായിരുന്നു ബുംറ.

സൂററ്റ്: കഴിഞ്ഞ ദിവസമാണ് ജസ്പ്രീത് ബുംറയെ ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചത്. പരിക്ക് കാരണം മൂന്ന് മാസത്തോളം ടീമിന് പുറത്തായിരുന്നു ബുംറ. ടീമിലേക്ക് തിരിച്ചെത്തും മുമ്പ് ഫിറ്റ്‌നെസ് തെളിയിക്കാന്‍ ഒരു രഞ്ജി ട്രോഫി മത്സരം കളിക്കാന്‍ താരത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഇന്ന് കേരളത്തിനെതിരെ ആരംഭിച്ച മത്സരത്തില്‍ ഗുജറാത്ത് ടീമില്‍ ബുംറ ഉണ്ടാവുമെന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ മത്സരം തുടങ്ങിയപ്പോള്‍ താരം ടീമിലില്ല.

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഇടപെടലാണ്് താരത്തെ രഞ്ജി കളിപ്പിക്കേണ്ടെതില്ലെന്ന തീരുമാനത്തിലേക്ക് നയിച്ചത്. അതുകൊണ്ട് തിരിച്ചുവരവില്‍ താരത്തിന് നേരിട്ട് ദേശീയ ടീമില്‍ കളിക്കും. ശ്രീലങ്കയ്‌ക്കെതിരെയായിരിക്കും ബുംറയുടെ തിരിച്ചുവരവ്. അടുത്തകാലത്തൊന്നും ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളില്ലെന്നുള്ളതുകൊണ്ട് തന്നെ ബുംറയോട് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കാന്‍ പറയുകയായിരുന്നു. അടുത്ത ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ടെസ്റ്റ് മാച്ച്.

പരിക്ക് മാറി തിരിച്ചെത്തുന്ന ബുംറയെകൊണ്ട് അധികം ഓവറുകള്‍ എറിയിപ്പിക്കരുതെന്ന് സെലക്റ്റര്‍മാര്‍ ഗുജറാത്ത് ക്രിക്കറ്റ് ടീമിനെ അറിയിച്ചിരുന്നു. എന്നാല്‍ അതിന് കഴിയില്ലെന്നും ബുംറയെ ഒരു ബൗളറായിട്ടാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും ആവശ്യത്തിന് ഓവര്‍ എറിയേണ്ടിവരുമെന്നും ടീം മറുപടി നല്‍കി. ഇതും താരത്തെ കളിപ്പിക്കുന്നതിന് തടസമായി.
 

click me!