ആശങ്കകള്‍ക്ക് വിരാമം! ബുമ്രയുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം; ഐസിസി ചാംപ്യന്‍സ് ട്രോഫി കളിക്കും

Published : Jan 17, 2025, 10:14 PM IST
ആശങ്കകള്‍ക്ക് വിരാമം! ബുമ്രയുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം; ഐസിസി ചാംപ്യന്‍സ് ട്രോഫി കളിക്കും

Synopsis

പാകിസ്ഥാന്‍ വേദിയാകുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് ദുബായിലാണ്.

ബെംഗളൂരു: ആശങ്കകള്‍ക്ക് വിരാമം. ഐസിസി ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ ജസ്പ്രിത് ബുമ്രയും. നേരത്തെ, താരത്തെ ടീമിള്‍ ഉള്‍പ്പെടുത്തില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അദ്ദേഹം നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ്. ടീമില്‍ ഉള്‍പ്പെട്ടാലും ഗ്രൂപ്പ് ഘട്ടം മുതല്‍ കളിക്കാനാവുമോ എന്നത് ഉറപ്പായിട്ടില്ല. അതേസമയം, ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടാവുക. കൂടാതെ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ബുമ്ര കളിച്ചേക്കില്ല. 

പാകിസ്ഥാന്‍ വേദിയാകുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് ദുബായിലാണ്. അടുത്ത മാസം 19ന് ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരം തൊട്ടടുത്ത ദിവസമാണ്. ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ് എതിരാളി. ഇന്ത്യ - പാകിസ്ഥാന്‍ മത്സരം 23ന് നടക്കും. മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും നടക്കും. ഇന്ത്യയും പാകിസ്ഥാനും മാത്രമാണ് ഇനി ടീം പ്രഖ്യാപിക്കാനുള്ളത്. ബുമ്രയുടെയും കുല്‍ദീപ് യാദവിന്റെയും ഫിറ്റ്‌നസ് സംബന്ധിച്ച ആശങ്കകളാണ് ഇന്ത്യയുടെ ടീം പ്രഖ്യാപനം വൈകിപ്പിച്ചത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ അവസാന ടെസ്റ്റിലാണ് ബുമ്രയ്ക്ക് പരിക്കേല്‍ക്കുന്നത്. 

'ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ കാര്യം എനിക്ക് അച്ഛനോട് പോലും പറയാനായില്ല'; കാരണം വ്യക്തമാക്കി ഷെഫാലി വര്‍മ

മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ ഫോമിലുള്ള കരുണ് നായരെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുമോ എന്നതും കൗതുകകരമാണ്. ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് അഞ്ച് സെഞ്ചുറികളോടെ 752 റണ്‍സാണ് കരുണ്‍ നേടിയത്. വിജയ് ഹസാരെ ട്രോഫിയിലെ റെക്കോര്‍ഡ് നേട്ടത്തിന് ശേഷം ഇന്ത്യക്കായി വീണ്ടും കളിക്കുക എന്ന തന്റെ സ്വപ്നം വളരെ സജീവമാണെന്ന് കരുണ്‍ പറഞ്ഞിരുന്നു. 

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍