ഇന്ത്യക്ക് തിരിച്ചടി, ജമീമ റോഡ്രിഗസിന്റെ പരിക്ക് ഗൗരവമേറിയത്; ഏഷ്യാ കപ്പും ഏഷ്യന്‍ ഗെയിംസും നഷ്ടമാകും

Published : Aug 14, 2026, 08:49 PM IST
Jemimah Rodrigues

Synopsis

ഇംഗ്ലണ്ടില്‍ നടക്കുന്ന ദി ഹണ്‍ഡ്രഡ് ടൂര്‍ണമെന്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസിന് വരാനിരിക്കുന്ന ഏഷ്യാ കപ്പും ഏഷ്യന്‍ ഗെയിംസും നഷ്ടമാകും. വലത് കാല്‍ത്തുടയിലെ പേശികള്‍ക്കേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ദി ഹണ്‍ഡ്രഡ് ടൂര്‍ണമെന്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസിന് വരാനിരിക്കുന്ന ഏഷ്യാ കപ്പും ഏഷ്യന്‍ ഗെയിംസും നഷ്ടമാകും. വലത് കാല്‍ത്തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന് വിശ്രമം അനുവദിച്ചിരിക്കുന്നത്. ആഗസ്റ്റ് മൂന്നിനാണ് ജമീമയ്ക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സിലെ ബിസിസിഐ മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ പരിക്കിന്റെ ഗൗരവം സ്ഥിരീകരിക്കുകയായിരുന്നു.

ദി ഹണ്‍ഡ്രഡ് ടൂര്‍ണമെന്റില്‍ സതേണ്‍ ബ്രേവ് ടീമിനായി കളിക്കുന്നതിനിടയിലാണ് ജമീമയ്ക്ക് പരിക്കേറ്റത്. ടൂര്‍ണമെന്റില്‍ മികച്ച ഫോമിലായിരുന്ന താരം 6 ഇന്നിങ്‌സുകളില്‍ നിന്നായി 143 റണ്‍സ് നേടുകയും രണ്ട് തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീമില്‍ ജമീമയ്ക്ക് പകരക്കാരിയായി പ്രതിക റാവലിനെ ഏഷ്യ കപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുബായില്‍ ഈ മാസം 28 മുതല്‍ സെപ്റ്റംബര്‍ 13 വരെയാണ് വനിതാ ഏഷ്യ കപ്പ് നടക്കുന്നത്. ജപ്പാനിലെ ഐചി-നഗോയയില്‍ സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍.

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ്മ, ഭാരതി ഫുല്‍മാലി, ദീപ്തി ശര്‍മ്മ, റിച്ച ഘോസ് (വിക്കറ്റ് കീപ്പര്‍), ജി. കമാലിനി (വിക്കറ്റ് കീപ്പര്‍), അരുന്ധതി റെഡ്ഡി, പ്രേമ റാവത്ത്, രാധ യാദവ്, ശ്രീ ചരണി, രേണുക താക്കൂര്‍, നന്ദി ശര്‍മ്മ, ക്രാന്തി ഗൗഡ്, പ്രതിക റാവല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'എല്ലാം കൃത്യമായി നടക്കുന്നുണ്ട്'; ടീം മാനേജ്‌മെന്റും ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സും തമ്മില്‍ നല്ല ബന്ധമെന്ന് ഗില്‍
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അഭിഷേക് പോറലിന് തിരിച്ചടി; ലൈംഗിക പീഡന പരാതിയില്‍ താരം അറസ്റ്റില്‍