ഐപിഎല്‍ ലേലം: ജിയോ സിനിമയുടെ മോക്ക് ഓക്ഷനില്‍ റെക്കോര്‍ഡ് തുക സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ പേസര്‍

Published : Dec 18, 2023, 01:58 PM ISTUpdated : Dec 18, 2023, 02:02 PM IST
ഐപിഎല്‍ ലേലം: ജിയോ സിനിമയുടെ മോക്ക് ഓക്ഷനില്‍ റെക്കോര്‍ഡ് തുക സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ പേസര്‍

Synopsis

ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ 17.50 കോടിക്ക് വിളിച്ചെടുത്തു

മുംബൈ: നാളെ ദുബായില്‍ നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തിന് മുമ്പ് ജിയോ സിനിമ മുന്‍ താരങ്ങളെ പങ്കെടുപ്പിച്ച് നടത്തി മോക്ക് ഓക്ഷനില്‍ ലോകകപ്പില്‍ തിളങ്ങിയ ജെറാള്‍ഡ് കോയറ്റ്സീക്ക് റെക്കോര്‍ഡ് തുക. 18 കോടി രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടി പാര്‍ഥിവ് പട്ടേലാണ് ഐപിഎല്ലിലെ റെക്കോര്‍ഡ് തുകക്ക്  കോയെറ്റ്സീയെ വിളിച്ചെടുത്തത്. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെയും 9.5 കോടിക്ക് ഗുജറാത്തിനായി പാര്‍ഥിവ് വിളിച്ചെടുത്തു.

ലോകകപ്പ് ഫൈനലിലെയും സെമി ഫൈനലിലെയും താരമായി ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ 7.50 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സിനായി സുരേഷ് റെയ്ന വിളിച്ചെടുത്തു. ആറര കോടി രൂപക്ക് ഓസീസ് പേസര്‍ ജോഷ് ഹെസല്‍വുഡിനെയും ചെന്നൈ സൂപ്പര്‍ കിംഗ്സിനായി സുരേഷ് റെയ്ന വിളിച്ചെടുത്തു. ഏഴ് കോടി രൂപക്ക് ലോകകപ്പ് ഹീറോ രചിന്‍ രവീന്ദ്രയെ പഞ്ചാബ് കിംഗ്സാണ് മോക് ഓക്ഷനില്‍ വിളിച്ചെടുത്തത്.

ഇന്ത്യക്ക് മാത്രമെ അതിന് കഴിയു, പാകിസ്ഥാനെക്കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല; തുറന്ന് പറഞ്ഞ് മൈക്കല്‍ വോണ്‍

ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനെ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍ വിളിച്ചെടുത്തത് നാലു കോടി രൂപക്കായിരുന്നു. ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ 17.50 കോടിക്കും കൊല്‍ക്കത്ത താരമായിരുന്ന ഷാര്‍ദ്ദുല്‍ താക്കൂറിനെ പഞ്ചാബ് കിംഗ്സ് 14 കോടിക്കും മോക് ഓക്ഷനില്‍ സ്വന്തമാക്കി. 8.50 കോടി രൂപക്ക് ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയെ ചെന്നൈക്കായി വിളിച്ചെടുത്ത് സുരേഷ് റെയ്ന മറ്റൊരു ലങ്കന്‍ താരത്തെ കൂടി ടീമിലെത്തിച്ചു. മഹീഷ തീക്ഷണ, മതീഷ് പതിരാന എന്നിവര്‍ ഇപ്പോള്‍ തന്നെ ചെന്നൈ ടീമില്‍ കളിക്കുന്നുണ്ട്.

അന്ന് ഹാർദ്ദിക് പറഞ്ഞു, മുംബൈ സൂപ്പർ താരങ്ങളെക്കൊണ്ട് കപ്പടിക്കുന്ന ടീം, രോഹിത് നൽകിയ മറുപടി, വീണ്ടും വൈറൽ

നാളെ ദുബായില്‍ നടക്കുന്ന ഐപിഎല്‍ മിനി ലേലത്തിന് മുന്നോടിയായി മുന്‍ താരങ്ങളായ സഹീര്‍ ഖാന്‍, അനില്‍ കുംബ്ലെ, റോബിന്‍ ഉത്തപ്പ, ആര്‍ പി സിംഗ്, സുരേഷ് റെയ്ന, പാര്‍ത്ഥിവ് പട്ടേല്‍, ഓയിന്‍ മോര്‍ഗന്‍, മൈക് ഹെസണ്‍, ആകാശ് ചോപ്ര എന്നിവരാണ് മോക് ഓക്ഷനില്‍ പങ്കെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും