
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ടെസ്‌റ്റ് റെക്കോര്‍ഡ് മറികടന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. സച്ചിന്റെ ഏറ്റവുമധികം അന്താരാഷ്ട ടെസ്‌റ്റ് അര്‍ധസെഞ്ച്വറികളുടെ റെക്കോര്‍ഡാണ് റൂട്ട് തിരുത്തിയത്. പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച റൂട്ട് പുറത്താകാതെ 62 റണ്‍സെടുത്ത ഇന്നിംഗ്‌സാണ് ചരിത്രപരമായത്. ഇതോടെ, റൂട്ടിന് ടെസ്‌റ്റില്‍ 69 അര്‍ധസെഞ്ച്വറികളായി. 68 അര്‍ധസെഞ്ച്വറികളോടെ സച്ചിന്‍ രണ്ടാം സ്ഥാനത്തായി.
വെസ്‌റ്റിന്‍ഡീസിന്റെ ഇതിഹാസതാരം ശിവനാരായന്‍ ചന്ദര്‍പോളാണ് (66 അര്‍ധസെഞ്ച്വറി) മൂന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ അലന്‍ബോര്‍ഡറും ഇന്ത്യയുടെ ടെസ്‌റ്റ് ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡും 63 അര്‍ധസെഞ്ച്വറികളുമായി തൊട്ടുപിറകിലുണ്ട്. ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗ് 62 അര്‍ധസെഞ്ച്വറികള്‍ ടെസ്‌റ്റില്‍ നേടിയിട്ടുണ്ട്.
എഡ്‌ജ്‌ബാസ്‌റ്റണ്‍ ടെസ്‌റ്റില്‍ 130 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചു കയറി. 62 റണ്‍സെടുത്ത റൂട്ടിനൊപ്പം ജോര്‍ദന്‍ കോക്‌സും (59) പുറത്താകാതെ നിന്നു. ടെസ്‌റ്റ് പരമ്പര 3-0ന് ഇംഗ്ലണ്ട് തൂത്തുവാരുകയും ചെയ്‌തു.
എഡ്‌ജ്‌ബാസ്റ്റണില്‍ ആയിരം ടെസ്റ്റ് റണ്‍സ് നേടുന്ന ആദ്യ ബാറ്ററാണ് ജോ റൂട്ട്. നാല് വ്യത്യസ്‌ത വേദികളില്‍ ആയിരത്തലേറെ റണ്‍സ് നേടാനും ഇതോടെ ഇംഗ്ലണ്ട് നായകന് സാധിച്ചു. ലോര്‍ഡ്‌സില്‍ 2203 റണ്‍സ്, മാഞ്ചസ്‌റ്ററില്‍ 1128 റണ്‍സ്, ഓവലില്‍ 1050 റണ്‍സ് എന്നിങ്ങനെയാണ് റൂട്ടിന്റെ റണ്‍വേട്ട. ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസും ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗുമാണ് ജോ റൂട്ടിന് മുമ്പ് നാല് വ്യത്യസ്‌ത വേദികളില്‍ ആയിരം റണ്‍സ് നേടിയവര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!