അഹമ്മദാബാദിലെ സ്പിന്‍ ചുഴിയില്‍ ബൗളിംഗില്‍ പുതിയ റെക്കോര്‍ഡിട്ട് ജോ റൂട്ട്

By Web TeamFirst Published Feb 25, 2021, 5:20 PM IST
Highlights

വെറും എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത റൂട്ട് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനങ്ങളിലെ ഒരു സ്പിന്നറുടെ ഏറ്റവും ഇക്കണോമിക്കല്‍ ബൗളിംഗ് പ്രകടനത്തിന്‍റെ റെക്കോര്‍ഡും സ്വന്തം പേരിലെഴുതി.

അഹമ്മദാബാദ്: ഇന്ത്യക്കെിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രനേട്ടം കുറിച്ച് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ബാറ്റിംഗിലല്ല റൂട്ടിന്‍റെ അത്ഭുതപ്രകടനം. പാര്‍ട്ട് ടൈം ഓഫ് സ്പിന്നറായ റൂട്ട് ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ പിഴുതാണ് റെക്കോര്‍ഡിട്ടത്. 1983നുശേഷം ഇംഗ്ലണ്ട് നായകനായ താരം ഒരു ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത് ഇതാദ്യമാണ്.

വെറും എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത റൂട്ട് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനങ്ങളിലെ ഒരു സ്പിന്നറുടെ ഏറ്റവും ഇക്കണോമിക്കല്‍ ബൗളിംഗ് പ്രകടനത്തിന്‍റെ റെക്കോര്‍ഡും സ്വന്തം പേരിലെഴുതി. ടെസ്റ്റിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലുമായി റൂട്ടിന്‍റെ ആദ്യ അഞ്ചു വിക്കറ്റ് പ്രകടനമാണിത്. ഇംഗ്ലണ്ടിനായി ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന റെക്കോര്‍ഡും റൂട്ട് സ്വന്തം പേരിലാക്കി.

Rootalitharan 💫

Scorecard: https://t.co/sW4HoJPPZs pic.twitter.com/JhILFD3GvA

— England Cricket (@englandcricket)

1981ല്‍ എഡ്ജ്ബാസ്റ്റണില്‍ 11 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇയാന്‍ ബോതത്തിന്‍റെ റെക്കോര്‍ഡാണ് റൂട്ട് ഇന്ന്  തകര്‍ത്തത്. 1983ല്‍ ഇംഗ്ലണ്ട് നായകനായിരുന്ന ബോബ് വില്ലിസ് ന്യൂസിലന്‍ഡിനെതിരെ 35 റണ്‍സിന് അ‌ഞ്ച് വിക്കറ്റ് വീഴ്ത്തിയശേഷം ഇതാദ്യമായാണ് ഒരു ഇംഗ്ലണ്ട് നായകന്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റെടുക്കുന്നത്.

6.2 ഓവര്‍ മാത്രം പന്തറിഞ്ഞ് എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത റൂട്ടിന് മുന്നില്‍ ഇന്ത്യ 145 റണ്‍സിന് ഓള്‍ ഔട്ടായി. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 112 റണ്‍സിന് പുറത്തായിരുന്നു.

click me!