സെഞ്ച്വറിയുമായി റൂട്ട്; ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയില്‍

Published : Jan 15, 2021, 08:19 PM ISTUpdated : Jan 15, 2021, 08:20 PM IST
സെഞ്ച്വറിയുമായി റൂട്ട്; ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയില്‍

Synopsis

അഞ്ച് വിക്കറ്റെടുത്ത ഡോം ബെസിന്റെ ബോളിങ് മികവില്‍ ലങ്ക സ്വന്തം മൈതാനത്ത് തകര്‍ന്നു. സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.  

ഗല്ലെ(ശ്രീലങ്ക): ശ്രീലങ്കക്കെതിരെ ഒന്നാം ടെസ്റ്റില്‍ നായകന്‍ ജോ റൂട്ടിന്റെ മികവില്‍ ഇംഗ്ലണ്ട് കൂറ്റന്‍ ലീഡിലേക്ക്. ഒന്നാം ഇന്നിംഗ്‌സില്‍ ശ്രീലങ്കയെ 135 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട് കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സെടുത്തു. ഇപ്പോള്‍ 185 റണ്‍സ് ലീഡായി. ജോ റൂട്ട് 168 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നു. 73 റണ്‍സെടുത്ത ഡാന്‍ ലോറന്‍സും 47 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയുമാണ് തിളങ്ങിയ മറ്റുള്ളവര്‍. സാക് ക്രോലി(9), ഡോം സിബ്ലി(7) എന്നിവര്‍ പുറത്തായി. ഏഴ് റണ്‍സുമായി ജോസ് ബട്‌ലറാണ് റൂട്ടിനൊപ്പം ക്രീസില്‍. കരിയറിലെ 19ാം സെഞ്ച്വറിയാണ് റൂട്ട് കുറിച്ചത്. 2019ന് ശേഷം അദ്ദേഹത്തിന്റെ ആദ്യ സെഞ്ച്വറിയാണ് ലങ്കന്‍ മണ്ണില്‍ പിറന്നത്.

നേരത്തെ അഞ്ച് വിക്കറ്റെടുത്ത ഡോം ബെസിന്റെ ബോളിങ് മികവില്‍ ലങ്ക സ്വന്തം മൈതാനത്ത് തകര്‍ന്നു. സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമല്‍, 23 റണ്‍സെടുത്ത ദാസുന്‍ സനക, 27 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസ്, 20 റണ്‍സെടുത്ത കുശാല്‍ പെരേര എന്നിവരാണ് ലങ്കന്‍ നിരയില്‍ പൊരുതിയത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പാകിസ്ഥാന്‍റെ രണ്ട് ഉപാധികൾ അംഗീകരിച്ചു; ഇന്ത്യ-പാക് മത്സരത്തിന് പച്ചക്കൊടി കാട്ടി ഐസിസി, മുഖം രക്ഷിക്കാൻ അയൽക്കാരുടെ അഭ്യർത്ഥന മറയാക്കി പാകിസ്ഥാന്‍
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അവിശ്വസനീയ ക്യാച്ചുമായി ബ്രയാന്‍ ബെന്നറ്റ്; ഒമാനെ നാണംകെടുത്തി സിംബാബ്‌വെ