
ചെന്നൈ: പരിക്ക് ഭേദമായി എത്രയും വേഗം തിരിച്ചെത്തുമെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം ജോഫ്ര ആര്‍ച്ചര്‍. കഴിഞ്ഞ ദിവസം പിറന്നാള്‍ ആശംസകര്‍ നേര്‍ന്ന സഹതാരങ്ങള്‍ക്ക് നന്ദിയും പറഞ്ഞു. അര്‍ച്ചറിന്റെ 26ആം പിറന്നാളായിരുന്നു ഇന്നലെ. വിരലിന് പരിക്കേറ്റ ആര്‍ച്ചര്‍ ശസ്ത്രക്രിയക്ക് ശേഷം ഇംഗ്ലണ്ടില്‍ വിശ്രമത്തിലാണ്.
സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള സഹതാരങ്ങള്‍ പിറന്നാള്‍ ആശംസകളും നേര്‍ന്നിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ഐപിഎല്‍ കളിക്കാന്‍ എത്രയും വേഗം തിരിച്ചെത്തുമെന്ന് ഇംഗ്ലണ്ട് പേസര്‍ പറഞ്ഞത്. വിരലിനേറ്റ പരിക്കാണ് ജോഫ്ര ആര്‍ച്ചറിന് തിരിച്ചടിയായത്. ഇംഗ്ലണ്ടിനെതിരായ പരന്പരയിലെ അവസാന മത്സരങ്ങള്‍ കളിക്കാനായിരുന്നില്ല.
ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയ ആര്‍ച്ചറിന് ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തി. ഐപിഎല്‍ പതിനാലാം സീസണിന്റെ പകുതി ആകുമ്പോഴെങ്കിലും പരിക്ക് ഭേദമായി രാജസ്ഥാന്‍ നിരയില്‍ തിരിച്ചെത്താനാകുമെന്നാണ് ആര്‍ച്ചറിന്റെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!