ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡ് നേട്ടവുമായി ടിം സൗത്തി

Published : Apr 01, 2021, 10:02 PM IST
ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡ് നേട്ടവുമായി ടിം സൗത്തി

Synopsis

മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദിയാണ് 99 വിക്കറ്റുമായി സൗത്തിക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുന്നത്. ടി20 ക്രിക്കറ്റില്‍ 117 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ശ്രീലങ്കയുടെ ലസിത് മലിംഗയാണ് ഏറ്ററവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍.

ക്രൈസ്റ്റ്ചര്‍ച്ച്: ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടത്തിനൊപ്പമെത്തി ന്യൂസിലന്‍ഡിന്‍റെ താല്‍ക്കാലിക നായകന്‍ ടിം സൗത്തി. ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ടി20 ക്രിക്കറ്റില്‍ സൗത്തിയുടെ വിക്കറ്റ് നേട്ടം 99  ആയി.

മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദിയാണ് 99 വിക്കറ്റുമായി സൗത്തിക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുന്നത്. ടി20 ക്രിക്കറ്റില്‍ 117 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ശ്രീലങ്കയുടെ ലസിത് മലിംഗയാണ് ഏറ്ററവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍.

അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍(95), ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍(92) എന്നിവരാണ് വിക്കറ്റ് വേട്ടയില്‍ സൗത്തിക്ക് പിന്നിലുള്ളവര്‍. മഴമൂലം 10 ഓവറാക്കി ചുരുക്കിയ മൂന്നാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 10 ഓവറില്‍ 142 റണ്‍സടിച്ചപ്പോള്‍ ബംഗ്ലാദേശ് 76 റണ്‍സിന് ഓള്‍ ഔട്ടായി.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് നേരത്തെ ന്യൂസിലന്‍ഡ് പരമ്പര നേടിയിരുന്നു. സ്ഥിരം നായകന്‍ കെയ്ന്‍ വില്യംസണിന്‍റെ അഭാവത്തിലാണ് ടിം സൗത്തി ന്യൂസിലന്‍ഡിനെ നയിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍
കാത്തിരിപ്പിനൊടുവില്‍ കൈവന്ന അവസരം നഷ്ടമായി,സഞ്ജുവിന് വീണ്ടും നിരാശ, വില്ലനായത് മഞ്ഞുവീഴ്ച