ഹെയ്ല്‍സ്- ബട്‌ലര്‍ സഖ്യത്തിന് നേട്ടം; ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റ് ജയം രേഖപ്പെടുത്തുക റെക്കോര്‍ഡ് ബുക്കില്‍ 

By Web TeamFirst Published Nov 10, 2022, 6:42 PM IST
Highlights

ഇതോടൊപ്പം ചില റെക്കോര്‍ഡുകളും ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ സ്വന്തമാക്കി. ടി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന് പാട്‌നര്‍ഷിപ്പാണ് അഡ്‌ലെയ്ഡില്‍ കുറിച്ചിട്ടത്. 170 റണ്‍സാണ് ഇരുവരും നേടിയത്.

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമിയില്‍ 10 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. അഡ്‌ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. അലക്‌സ് ഹെയ്ല്‍സ് (86)- ജോസ് ബട്‌ലര്‍ (80) സഖ്യമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തു. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ പാകിസ്ഥാനാണ് ഇംഗ്ലണ്ടിന്റെ എതിരാളി. 

ഇതോടൊപ്പം ചില റെക്കോര്‍ഡുകളും ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ സ്വന്തമാക്കി. ടി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന് പാട്‌നര്‍ഷിപ്പാണ് അഡ്‌ലെയ്ഡില്‍ കുറിച്ചിട്ടത്. 170 റണ്‍സാണ് ഇരുവരും നേടിയത്. ഇതേ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ സഖ്യമായ ക്വിന്റണ്‍ ഡി കോക്ക്- റീലി റൂസ്സോ നേടിയ 168 റണ്‍സാണ് ഇരുവരും മറികടന്നത്. 2010 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മുന്‍ ശ്രീലങ്കന്‍ താരങ്ങളായ മഹേല ജയവര്‍ധനെ- കുമാര്‍ സംഗക്കാര നേടിയ 166 റണ്‍സ് മൂന്നാം സ്ഥാനത്തായി. 2021 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ഓപ്പണര്‍മാരായ ബാബര്‍ അസം- മുഹമ്മദ് റിസ്‌വാന്‍ എന്നിവര്‍ ചേര്‍ന്ന് നേടിയ 152 റണ്‍സും പട്ടികയിലുണ്ട്. 

ഈ തോൽവിക്ക് കാരണം ബിസിസിഐയും സെലക്ടർമാരും, തുറന്നടിച്ച് മന്ത്രി വി ശിവന്‍കുട്ടി

ബൗളര്‍മാരുടെ മോശം പ്രകടനാണ് തോല്‍വിക്ക് വച്ചതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. ''കാര്യങ്ങള്‍ ഈ രീതിയിില്‍ മാറിയതില്‍ ഏറെ നിരാശയുണ്ട്. ടീം നന്നായി ബാറ്റ് ചെയ്ത്, മികച്ച സ്‌കോറുണ്ടാക്കാന്‍ സാധിച്ചു. എന്നാല്‍ ബൗളര്‍മാര്‍ക്ക് അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല. നോക്കൗട്ട് മത്സരങ്ങളില്‍ സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യും, എന്നതുപോലെയിരിക്കും മത്സരഫലം. ടീമിലുള്ള എല്ലാവര്‍ക്കും സമ്മര്‍ദം അതിജീവിക്കാന്‍ അറിയാം. അത്രത്തോളം മത്സരപരിചയം ഓരോ താരങ്ങള്‍ക്കുമുണ്ട്. എന്നാല്‍ ബൗളര്‍മാര്‍ തുടക്കം മുതല്‍ പതറിപ്പോയി. അതിന്റെ ക്രഡിറ്റ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ക്കും അവകാശപ്പെട്ടതാണ്. അവര്‍ നന്നായി കളിച്ചു. ആദ്യ ഓവര്‍ മുതല്‍ സ്വിംഗ് ലഭിച്ചു. എന്നാല്‍ കൃത്യമായ രീതിയില്‍ മുതലാക്കാന്‍ ബൗളര്‍ാര്‍ക്ക് സാധിച്ചില്ല.'' രോഹിത് പറഞ്ഞു.

നേരത്തെ, വിരാട് കോലി (50), ഹാര്‍ദിക് പാണ്ഡ്യ (33 പന്തില്‍ 63) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. ക്രിസ് ജോര്‍ദാന്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട്, പാകിസ്ഥാനെ നേരിടും. പവര്‍ പ്ലേയില്‍ തന്നെ ഇംഗ്ലണ്ട് മത്സരം വരുതിയിലാക്കിയിരുന്നു. 63 റണ്‍സാണ് അടിച്ചെടുത്തത്. ഒരിക്കല്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇംഗ്ലീഷ് ഓപ്പണര്‍മാരെ വെല്ലുവിളിക്കാനായില്ല.
 

click me!