
ലാഹോര്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ടിന്റെ നായകസ്ഥാനത്ത് നിന്നൊഴിഞ്ഞ് ജോസ് ബട്‌ലര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടീമിന്റെ അവസാന ലീഗ് മത്സരത്തിന് മുമ്പാണ് 34കാരനായ ബട്‌ലര്‍ നായകസ്ഥാനത്ത് നിന്നൊഴിയുന്നത്. ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളോട് ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. ഇതോടെ ടീം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തു. അതിന് മുമ്പ് ഇന്ത്യക്കെതിരെ ഏകദിന പരമ്പരയില്‍ 3-0ത്തിന് തോല്‍ക്കുകയും ചെയ്തു.
നായകസ്ഥാനത്ത് ഇറങ്ങിയ ശേഷം അദ്ദേഹം പറഞ്ഞതിങ്ങനെ... ''ഫലങ്ങളുടെ അടിസ്ഥാനത്തില്‍ എന്റെ നേതൃപാടവം വിലയിരുത്തപ്പെട്ട ടൂര്‍ണമെന്റാണിത്. അത് ആ രണ്ട് തോല്‍വികളില്‍ നിന്നുതന്നെ വ്യക്തമായതാണ്. ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു ഇത്. വിഷമമുണ്ട്, നിരാശയുണ്ട്. എന്നാല്‍ കാലക്രമേണ അതെല്ലാം മറികടക്കും. എന്നില്‍ ശേഷിക്കുന്ന ക്രിക്കറ്റ് ഞാന്‍ ശരിയായി ആസ്വദിക്കാന്‍ പോകുന്നു. ഞാന്‍ ടീമിന് വേണ്ടിയെടുത്ത തീരുമാനമാണിത്, ശരിയായ തീരുമാനമാണത്. ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കെല്‍പ്പുള്ള ഒരാള്‍ വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.'' ബട്‌ലര്‍ വ്യക്തമാക്കി.
അഫ്ഗാന്‍-ഓസീസ് മത്സരത്തില്‍ മഴയുടെ കളി! ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ഓസീസിന് മികച്ച തുടക്കം
2022ല്‍ ഓയിന്‍ മോര്‍ഗന്‍ വിരമിച്ചപ്പോഴാണ് ബട്ലറെ ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയത്. ആ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പും ഇംഗ്ലണ്ട് നേടി. എന്നാല്‍ 2023-ലെ ഏകദിന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ട് പുറത്തായി. 44 ഏകദിനങ്ങളിലും 51 ടി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെ നയിച്ച ബട്ലര്‍ യഥാക്രമം 18, 26 മത്സരങ്ങളില്‍ വിജയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!