വിക്കറ്റ് കീപ്പറില്ലാതെ ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത ടീമിനെ തെരഞ്ഞെടുത്ത് ഹേസല്‍വുഡ്

Published : Jul 30, 2020, 06:17 PM IST
വിക്കറ്റ് കീപ്പറില്ലാതെ ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത ടീമിനെ തെരഞ്ഞെടുത്ത് ഹേസല്‍വുഡ്

Synopsis

ആറാം നമ്പറില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയെയോ ഓസീസിന്റെ മാര്‍നസ് ലാബുഷെയ്നെയോ തെരഞ്ഞെടുക്കുമെന്ന് ഹേസല്‍വുഡ് പറഞ്ഞു. സ്പിന്നറായി നേഥന്‍ ലിയോണോ ആര്‍ അശ്വിനോ ഇടം പിടിക്കും. പേസര്‍മാരായി തനിക്കൊപ്പം പാറ്റ് കമിന്‍സും ജസ്പ്രീത് ബുമ്രയും ആകും ഉണ്ടാകുകയെന്നും ഹേസല്‍വുഡ് പറഞ്ഞു.

സിഡ്നി: സ്പെലിസ്റ്റ് വിക്കറ്റ് കീപ്പര്‍ ഇല്ലാതെ ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നാലാം നമ്പറില്‍ വരുന്ന ടീമില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്ത് മൂന്നാം നമ്പറിലുണ്ട്.

ഇന്ത്യയുടെ മായങ്ക് അഗര്‍വാളും ഓസീസിന്റെ ഡേവിഡ് വാര്‍ണറുമാണ് ഹേസല്‍വുഡിന്റെ ടെസ്റ്റ് ടീമിലെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ സ്മിത്തും നാലാം നമ്പറില്‍ കോലിയും എത്തുന്ന ടീമില്‍ ചേതേശ്വര്‍ പൂജാര അഞ്ചാം നമ്പറില്‍ ഇറങ്ങുന്നു.

ആറാം നമ്പറില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയെയോ ഓസീസിന്റെ മാര്‍നസ് ലാബുഷെയ്നെയോ തെരഞ്ഞെടുക്കുമെന്ന് ഹേസല്‍വുഡ് പറഞ്ഞു. സ്പിന്നറായി നേഥന്‍ ലിയോണോ ആര്‍ അശ്വിനോ ഇടം പിടിക്കും. പേസര്‍മാരായി തനിക്കൊപ്പം പാറ്റ് കമിന്‍സും ജസ്പ്രീത് ബുമ്രയും ആകും ഉണ്ടാകുകയെന്നും ഹേസല്‍വുഡ് പറഞ്ഞു.

ഡിസംബറില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആഷസിനോളം പ്രാധാന്യമുള്ള പരമ്പരയാണെന്നും ഹേസല്‍വുഡ് പറഞ്ഞു. കഴിഞ്ഞ തവണ ഇന്ത്യ ഞങ്ങളെ ഹോം ഗ്രൗണ്ടില്‍ കീഴടക്കി പരമ്പര നേടി. എന്നാല്‍ ഇത്തവണ അത് സംഭവിക്കാന്‍ അനുവദിക്കില്ല. ഓസീസിന്റെ ബാറ്റിംഗും ബൗളിംഗും ഇത്തവണ ശക്തമാണ്. ഇന്ത്യയുടെ ശക്തമായ ബൗളിംഗ് നിരയാണ് കഴിഞ്ഞ തവണ ഞങ്ങളെ വീഴ്ത്തിയത്. ഇത്തവണ അത് അനുവദിക്കില്ല. എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന പരമ്പരക്ക് ഇപ്പോള്‍ ആഷസിനോളം പ്രാധാന്യമുണ്ടെന്നും ഹേസല്‍വുഡ് പറഞ്ഞു.

ഹേസല്‍വുഡ് തെര‍ഞ്ഞെടുത്ത ഇന്ത്-ഓസ്ട്രേലിയ സംയുക്ത ടെസ്റ്റ് ടീം: Mayank Agarwal, David Warner, Steve Smith, Virat Kohli, Cheteshwar Pujara, Marnus Labuschagne/Rohit Sharma, Nathan Lyon/Ravichandran Ashwin, Pat Cummins, Josh Hazlewood, Jasprit Bumrah.\

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്