പരിക്കേറ്റ് വില്യംസണ്‍ പുറത്ത്; കിവികള്‍ക്ക് പുതിയ നായകന്‍

Published : Oct 25, 2019, 12:27 PM ISTUpdated : Oct 25, 2019, 12:38 PM IST
പരിക്കേറ്റ് വില്യംസണ്‍ പുറത്ത്; കിവികള്‍ക്ക് പുതിയ നായകന്‍

Synopsis

ന്യൂസിലന്‍ഡ് ബാറ്റിംഗിന്‍റെ നെടുംതൂണായ വില്യംസണിന്‍റെ പരുക്ക് നിരീക്ഷിച്ചുവരികയാണെന്ന് പരിശീലകന്‍ ഗാരി സ്റ്റെഡ്

ക്രൈസ്റ്റ്‌ചര്‍ച്ച്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ് നഷ്ടമാകും. പരിക്കിനെ തുടര്‍ന്നാണ് വില്യംസണെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. പേസര്‍ ടിം സൗത്തിയാണ് പകരം കിവികളെ നയിക്കുക. 

ന്യൂസിലന്‍ഡ് ബാറ്റിംഗിന്‍റെ നെടുംതൂണായ വില്യംസണിന്‍റെ പരിക്ക് നിരീക്ഷിച്ചുവരികയാണെന്ന് പരിശീലകന്‍ ഗാരി സ്റ്റെഡ് വ്യക്തമാക്കി. തിരക്കേറിയ സീസണ്‍ വരാനിരിക്കേ വില്യംസണ് വിശ്രമം നല്‍കുന്നത് ഉചിതമാണെന്നും അദേഹം വ്യക്തമാക്കി. 

ഇന്ത്യക്കെതിരെ അരങ്ങേറ്റം കുറിച്ച പേസര്‍ ബ്ലെയര്‍ ടിക്‌നെറയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ടി20കളുടെ പരമ്പര നവംബര്‍ ഒന്നിന് ക്രൈസ്റ്റ്‌ചര്‍ച്ചില്‍ ആരംഭിക്കും. രണ്ട് ടെസ്റ്റുകളും ഇരു ടീമുകളും കളിക്കുന്നുണ്ട്. നവംബര്‍ 20നാണ് ആദ്യ ടെസ്റ്റ് തുടങ്ങുക. 

ന്യൂസിലന്‍ഡ് ടീം

ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, സ്‌കോട്ട് കുഗ്ലെയ്‌ന്‍, ഡാരി മിച്ചല്‍, കോളിന്‍ മണ്‍റോ, ജിമ്മി നീഷാം, മിച്ചല്‍ സാന്‍റ്‌നര്‍, ടിം സീഫെര്‍ട്ട്. ഇഷ് സോധി, റോസ് ടെയ്‌ലര്‍, ബ്ലെയര്‍ ടിക്‌നര്‍
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ 2026: ആരാധകനില്‍ നിന്ന് വെറുപ്പിലേക്ക്; മാക്‌സ്‌വെല്ലിന്റെ വില്ലനായ സേവാഗ്
ഐപിഎല്‍ 2026: പന്തെടുത്താല്‍ റണ്‍മഴ, ചെണ്ടയാകുന്നോ വരുണ്‍ ചക്രവർത്തി?