ദേശീയ ടീമില്‍ നിന്ന് പുറത്തായശേഷം ഞാന്‍ കമന്‍ററിയിലേക്ക് തിരിഞ്ഞപ്പോള്‍ എനിക്കിനി ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യമില്ലെന്നുപോലും കരുതിയവരുണ്ട്. എന്നെ എഴുതിത്തള്ളിയവരുണ്ട്.

മുംബൈ: ഇന്ത്യന്‍ ടീമിലേക്കുള്ള ദിനേശ് കാര്‍ത്തിക്കിന്‍റെ(Dinesh Karthik) തിരിച്ചുവരവ് ഏതൊരു യുവതാരത്തിനും മാതൃകയാക്കാവുന്നതാണ്. ആരാധകരും സെലക്ടര്‍മാരും എല്ലാം എഴുതിത്തള്ളിയിടത്തുന്നിന്ന് കളി നിര്‍ത്തി കമന്‍റേറ്ററായി കരിയര്‍ തുടങ്ങിയെന്ന് വിചാരിച്ച ഇടത്തുനിന്ന് വീണ്ടും ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ്. അതും 36-ാം വയസില്‍ ഫിനിഷറുടെ റോളില്‍.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് 2019ലെ ഏകദനി ലോകകപ്പിന് ശേഷം ടീമില്‍ നിന്ന് പുറത്തായ കാര്‍ത്തിക്കിനെ വീണ്ടും ദേശീയ ടീമിലെത്തിച്ചത്. സീസണില്‍ 14 മത്സരങ്ങളില്‍ 287 റണ്‍സടിച്ച കാര്‍ത്തിക് 191.33 സ്ട്രൈക്ക് റേറ്റുമായി സീസണിലെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്ററാണ്.

തിരിച്ചുവരവില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ കാര്‍ത്തിക് ഇത്തവണത്തേത് ഏറ്റവും സ്പെഷ്യല്‍ ആയ തിരിച്ചുവരവാണെന്നും വ്യക്തമാക്കി. കാരണം ഒരുപാട് പേര്‍ എന്നെ എഴുതിത്തള്ളിയിരുന്നു. തിരിച്ചവരവില്‍ കോച്ച് അഭിഷേക് നായര്‍ക്ക് പ്രധാന പങ്കുണ്ട്. അതുപോലെ ഐപിഎല്‍ ലേലത്തില്‍ എന്നെ വിശ്വാസത്തിലെടുക്കുടും ടീമിലെടുക്കുകയും ചെയ്ത ആര്‍സിബിക്കും ടീമില്‍ എന്‍റെ റോള്‍ എന്താണെന്ന് വ്യക്തമാക്കി എല്ലാവിധ പിന്തുണയും തന്ന മൈക് ഹെസ്സണും സഞ്ജയ് ബംഗാര്‍ക്കും ഈ തിരിച്ചുവരവില്‍ പങ്കുണ്ട്.

ഐപിഎല്ലില്‍ ആര് ടീമിലെടുത്താലും എന്നെ കളിപ്പിക്കാന്‍ സാധ്യതയില്ല, തുറന്നു പറഞ്ഞ് പൂജാര

അതുപോലെ ഞാന്‍ ടീമില്‍ തിരിച്ചെത്താന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. കാരണം, ടീമില്‍ സ്ഥാനത്തിനായി ഒട്ടേറെ യുവതാരങ്ങള്‍ മത്സരിക്കുമ്പോള്‍ എന്നെപ്പൊലൊരു കളിക്കാരനെ ടീമിലെടുക്കാനും ലോകകപ്പ് ടീമില്‍ ഇതുപോലെയൊരാളെയാണ് വേണ്ടതെന്ന് പറയാനും അവര്‍ തയാറായി. ലോകകപ്പ് ടീമിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ടെങ്കിലും വീണ്ടും ടീമില്‍ തിരിച്ചെത്താനായത് തന്നെ സന്തോഷം നല്‍കുന്ന കാര്യമാണ്.

Scroll to load tweet…

കാരണം, ദേശീയ ടീമില്‍ നിന്ന് പുറത്തായശേഷം ഞാന്‍ കമന്‍ററിയിലേക്ക് തിരിഞ്ഞപ്പോള്‍ എനിക്കിനി ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യമില്ലെന്നുപോലും കരുതിയവരുണ്ട്. എന്നെ എഴുതിത്തള്ളിയവരുണ്ട്. അപ്പോഴും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക എന്നതിനായിരുന്നു ഞാന്‍ മുന്‍ഗണന നല്‍കിയത്. കമന്‍ററി ചെയ്തത് സമയം കിട്ടിയപ്പോള്‍ ചെയ്ത കാര്യം മാത്രമാണെന്നും കാര്‍ത്തിക് പറഞ്ഞു. 37നോട് അടുക്കുന്ന കാര്‍ത്തിക്കിനെ ഫിനിഷറെന്ന നിലയില്‍ ടി20 ലോകകപ്പ് ടീമിലെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് താരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലെടുത്തത്.

: 'അവനെ ഇന്ത്യന്‍ ടീമിലെടുക്കാത്തത് കടുത്ത നിരാശ'; സെലക്‌ടര്‍മാരെ പൊരിച്ച് ഹര്‍ഭജനും വീരുവും