Latest Videos

ഒഴിവാക്കിയാലും വിശ്രമം നല്‍കിയാലും കോലി ഫോമിലായാല്‍ മതിയെന്ന് കപില്‍ ദേവ്

By Gopalakrishnan CFirst Published Jul 15, 2022, 11:18 PM IST
Highlights

കോലിയെപ്പോലെ മഹാനായൊരു കളിക്കാരന്‍ ഫോമിലേക്ക് മടങ്ങാന്‍ ഇത്രയും സമയമെടുക്കാന്‍ പാടില്ല. ഒഴിവാക്കിയാലും വിശ്രമം നല്‍കിയാലും കോലിയില്‍ ഇനിയും ക്രിക്കറ്റ് ഒരുപാട് ബാക്കിയുണ്ട്.

ദില്ലി: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് പറയാതെ ബഹുമാനാര്‍ത്ഥം സെലക്ടര്‍മാര്‍ വിശ്രമം നല്‍കിയെന്ന് പറയുകയാണെങ്കില്‍  അതില്‍ യാതൊരു തെറ്റുമില്ലെന്ന് കപില്‍ എബിപി ന്യൂസിനോട് പറഞ്ഞു.

കോലിയെപ്പോലെ വലിയൊരു കളിക്കാരനെ തഴയണമെന്ന് ഞാന്‍ പറയില്ല. അങ്ങനെ ചെയ്തുവെങ്കില്‍ അതിനെ വിശ്രമം എന്ന് ബഹുമാനത്തോടെ പറയുന്നതില്‍ തെറ്റുണ്ടെന്നും ഞാന്‍ കരുതുന്നില്ല. ഏറ്റവം പ്രധാനം കോലി ഫോമിലേക്ക് മടങ്ങിയെത്തുക എന്നതാണ്. കാരണം കോലി സാധാരണ കളിക്കാരനല്ല. ഫോമിലേക്ക് മടങ്ങിയെത്താന്‍ കൂടുതല്‍ പരിശീലനം നടത്തുകയും കൂടുതല്‍ മത്സരങ്ങളില്‍ കളിക്കുകയുമാണ് കോലി ചെയ്യേണ്ടത്. ടി20 ക്രിക്കറ്റില്‍ ഫോമിലുള്ളപ്പോള്‍ ലോകത്തില്‍ കോലിയെക്കാള്‍ വലിയൊരു കളിക്കാരനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ മികച്ച പ്രകടനം പുറത്തെടുക്കുന്നില്ലെങ്കില്‍ സെലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാം. മികച്ച പ്രകടനം പുറത്തെടുക്കാത്തവര്‍ക്കെല്ലാം വിശ്രമം നല്‍കുകയോ ഒഴിവാക്കുകയോ ചെയ്യാം.

അടുത്ത ഇന്നിംഗ്സ് വിരാട് കോലിക്ക് ഏറെ നിര്‍ണായകമെന്ന് വസീം ജാഫര്‍

കോലിയെപ്പോലെ മഹാനായൊരു കളിക്കാരന്‍ ഫോമിലേക്ക് മടങ്ങാന്‍ ഇത്രയും സമയമെടുക്കാന്‍ പാടില്ല. ഒഴിവാക്കിയാലും വിശ്രമം നല്‍കിയാലും കോലിയില്‍ ഇനിയും ക്രിക്കറ്റ് ഒരുപാട് ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ ഫോമിലേക്ക് മടങ്ങാനുള്ള വഴിയാണ് കോലി ആലോചിക്കേണ്ടത്. രഞ്ജി ട്രോഫിയില്‍ കളിച്ചോ മറ്റ് എവിടെ കളിച്ചായാലും ഫോമും ആത്മവിശ്വാസവും തിരിച്ചുപിടിക്കണം. മഹാനായ കളിക്കാരനും മികച്ച കളിക്കാരനും തമ്മിലുള്ള വ്യത്യാസം പോലും അതാണ്.

വിരാട് കോലിയെ പുറത്താക്കാന്‍ ധൈര്യമുള്ള സെലക്ടര്‍മാരൊന്നും ഇന്ത്യയില്‍ ജനിച്ചിട്ടില്ലെന്ന് മുന്‍ പാക് താരം

കോലിയെപ്പോലെ മഹാനായൊരു കളിക്കാരന്‍ ഫോമിലാവാന്‍ ഇത്രയും നീണ്ടകാലം എടുക്കാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. കോലിയെ ഒഴിവാക്കിയെന്ന് പറഞ്ഞാലും വിശ്രമം നല്‍കിയെന്ന് പറഞ്ഞാലും തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും കപില്‍ പറഞ്ഞു. തനിക്ക് പ്രധാനം കോലി ഫോമിലേക്ക് മടങ്ങിയെത്തുക എന്നത് മാത്രമാണ്. മഹാന്‍മാരായ കളിക്കാര്‍ക്ക് ഒറ്റ ഇന്നിംഗ്സ് കൊണ്ട് കാര്യങ്ങളെല്ലാം മാറ്റി മറിക്കാനാവുമെന്നും പക്ഷെ അതിനായി എത്രനാള്‍ കാത്തിരിക്കുമെന്നും രണ്ട് വര്‍ഷമായി കാത്തിരിക്കുന്നുവെന്നും കപില്‍ പറഞ്ഞു.

click me!