കോലിയെ പിന്തുണക്കാനുള്ള കാരണം വ്യക്തമാക്കി ബാബര്‍ അസം

By Gopalakrishnan CFirst Published Jul 15, 2022, 10:11 PM IST
Highlights

കളിക്കാരനെന്ന നിലയില്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമെന്നും അപ്പോഴുള്ള മാനസികാവസ്ഥ എന്തായിരിക്കുമെന്നും നല്ലപോലെ മനസിലാവുന്ന ആളാണ് താനെന്ന് ബാബര്‍ പറഞ്ഞു.  അത്തരം സമയങ്ങളില്‍ പിന്തുണയാണ് നമുക്ക് വേണ്ടത്. അതുകൊണ്ടാണ് കോലിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്.

കൊളംബോ: മോശം മോഫിലൂടെ കടന്നുപോകുന്ന വിരാട് കോലിയെ പിന്തുണച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസം ഇന്ന് ട്വീറ്റ് ചെയ്തിരുന്നു. ഈ സമായവും കടന്നുപോകും, കരുത്തനായിരിക്കും എന്ന രണ്ടുവരിയിലാണ് ബാബര്‍ കോലിയെ പിന്തുണ അറിയിച്ചത്. വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന കോലിയെ എന്തുകൊണ്ട് പിന്തുണച്ചുവെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ബാബര്‍ ഇപ്പോള്‍.

കളിക്കാരനെന്ന നിലയില്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമെന്നും അപ്പോഴുള്ള മാനസികാവസ്ഥ എന്തായിരിക്കുമെന്നും നല്ലപോലെ മനസിലാവുന്ന ആളാണ് താനെന്ന് ബാബര്‍ പറഞ്ഞു.  അത്തരം സമയങ്ങളില്‍ പിന്തുണയാണ് നമുക്ക് വേണ്ടത്. അതുകൊണ്ടാണ് കോലിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. കോലി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണെന്നും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബാബര്‍ പറഞ്ഞു.

വിരാട് കോലിയെ പുറത്താക്കാന്‍ ധൈര്യമുള്ള സെലക്ടര്‍മാരൊന്നും ഇന്ത്യയില്‍ ജനിച്ചിട്ടില്ലെന്ന് മുന്‍ പാക് താരം

പ്രതിസന്ധികാലം കടന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ള താരമാണ് കോലിയെന്നും ബാബര്‍ വ്യക്തമാക്കി. അദ്ദേഹം ഒരുപാട് മത്സരങ്ങളില്‍ കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി എങ്ങനെ മറികടക്കണമെന്നും അദ്ദേഹത്തിന് അറിയാം. പക്ഷെ അതിന് സമയമെടുക്കും. ഇത്തരം സാഹചര്യങ്ങളില്‍ കളിക്കാരെ പിന്തുണക്കുന്നതാണ് ഏറ്റവും നല്ല കാര്യമെന്നും ബാബര്‍ പറഞ്ഞു. കരിയറില്‍ മിന്നുന്ന ഫോമിലാണ് ബാബര്‍ ഇപ്പോല്‍. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 10000 റണ്‍സെന്ന നേട്ടം ബാബര്‍ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തിരിച്ചെത്തിയെന്ന് ഞങ്ങള്‍ വിശ്വസിച്ചുപോയി, വിരാട് കോലിയുടെ ഇന്നിംഗ്സിനെക്കുറിച്ച് ആകാശ് ചോപ്ര

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും നിരാശപ്പെടുത്തിയതിന് പിന്നാലെ കോലിയെ പിന്തുണച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ രംഗത്ത് എത്തിയിരുന്നു. ഏതൊരു കളിക്കാരനും കരിയറില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടാകുമെന്നം ഫോം താല്‍ക്കാലികവും ക്ലാസ് സ്ഥിരവുമാണെന്നും രോഹിത് പറഞ്ഞു. ലോകത്തിലെ ഏറ്റവും മഹാനായ ക്രിക്കറ്ററുടെ കരിയറില്‍ പോലും ഇത്തരം ഉയര്‍ച്ച താഴ്ചകളുണ്ടായിട്ടുണ്ടാകുമെന്നും രോഹിത് പറഞ്ഞു. ഇന്ത്യക്കായി ഒട്ടേറെ മത്സരങ്ങള്‍ ജയിപ്പിച്ചിട്ടുള്ള കോലിയെപ്പോലൊരു കളിക്കാരന് ഫോമിലേക്ക് മടങ്ങാന്‍ ഒന്നോ രണ്ടോ മികച്ച ഇന്നിംഗ്സുകള്‍ മതിയെന്നും ക്രിക്കറ്റിനെ കുറിച്ച് അറിയുവ്വനരും അത്തരത്തിലെ ചിന്തിക്കൂവെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.

click me!