83 Movie : വെല്ലുവിളിയായത് കപിലിന്‍റെ ബൗളിംഗ് ആക്ഷന്‍; രണ്‍വീര്‍ സിംഗ്

Published : Dec 24, 2021, 06:51 PM IST
83 Movie : വെല്ലുവിളിയായത് കപിലിന്‍റെ ബൗളിംഗ് ആക്ഷന്‍; രണ്‍വീര്‍ സിംഗ്

Synopsis

ഓരോ ചലനത്തിലും ഇതിഹാസതാരത്തെ ഓർമിപ്പിച്ചാണ് രൺവീർ സിംഗ് കപിൽദേവായി പരകായപ്രവേശം ചെയ്തത്. എൺപതുകളിലെ മുൻനിര ബൗളർമാർക്കൊപ്പം  പേരെഴുതാൻ കപിലിന് സഹായകമായ ബൗളിംഗ് ആക്ഷൻ രൺവീറിനെയും ആദ്യം കുഴക്കി.

കൊച്ചി: കപിൽ ദേവിന്‍റെ(Kapil Dev) ബൗളിംഗ് ആക്ഷനായിരുന്നു 83 സിനിമയിലെ നായകനായപ്പോൾ ഏറ്റവും പ്രയാസമായതെന്ന് രൺവീർ സിംഗ്(Ranveer Singh). ഇന്ത്യ മുഴുവനറിയാവുന്ന ആ ശൈലി ഏറെ പണിപ്പെട്ടാണ് സിനിമയ്ക്കായി പരിശീലിച്ചതെന്നും രൺവീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഓരോ ചലനത്തിലും ഇതിഹാസതാരത്തെ ഓർമിപ്പിച്ചാണ് രൺവീർ സിംഗ് കപിൽദേവായി പരകായപ്രവേശം ചെയ്തത്. എൺപതുകളിലെ മുൻനിര ബൗളർമാർക്കൊപ്പം  പേരെഴുതാൻ കപിലിന് സഹായകമായ ബൗളിംഗ് ആക്ഷൻ രൺവീറിനെയും ആദ്യം കുഴക്കി.

ഇതിഹാസതാരം സച്ചിൻ ഉൾപ്പെടെയുള്ളവരുടെ ഉപദേശവും സിനിമയ്ക്ക് സഹായമായി. ട്രെയിലർ കണ്ടപ്പോൾ തന്നെ വൈകാരികമായ അനുഭവമെന്നായിരുന്ന കപിലിന്‍റെ പ്രതികരണം.

1983ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്‍റെ കഥയാണ് 83 ചിത്രം പറയുന്നത്. ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ രണ്‍വീര്‍ സിംഗ് എന്ന നടന് പകരം കപില്‍ ദേവ്സ മാത്രമെയുള്ളൂവെന്നാണ് ആരാധകരുടെ ആദ്യ പ്രതികരണം. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കപില്‍ ദേവ്, കെ ശ്രീകാന്ത്, രൺവീര്‍ സിംഗ്, പൃഥ്വിരാജ് , സംവിധായകന്‍ കബീര്‍ ഖാന്‍,എന്നിവരുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ശനിയാഴ്ച വൈകീട്ട് 6.30നും ഞായറാഴ്ച രാവിലെ 11.30നും കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്