വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് മികച്ച സ്‌കോറിലേക്ക്

By Web TeamFirst Published Mar 8, 2021, 11:28 AM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 166 റണ്‍സെടുത്തിട്ടുണ്ട്.
 

ദില്ലി: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ കര്‍ണാടകയ്ക്ക് മികച്ച സ്‌കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 166 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ ആര്‍ സമര്‍ത്ഥ് (84), ദേവ്ദത്ത് പടിക്കല്‍ (81) എന്നിവരാണ് ക്രീസില്‍. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും തമ്മിലുള്ള മത്സരത്തില്‍ കര്‍ണാടക ജയിച്ചിരുന്നു.

ദുഷ്‌കരമായ പിച്ചില്‍ ശ്രദ്ധയോടെയാണ് ഇരുവരും തുടങ്ങിയത്. രണ്ട് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതാണ് ദേവ്ദത്തിന്റെ ഇന്നിങ്‌സ്. സമര്‍ത്ഥ് ഇതുവരെ 10 ഫോര്‍ നേടിയിട്ടുണ്ട്. ആറ് ഓവര്‍ പൂര്‍ത്തിയാക്കിയ ബേസില്‍ തമ്പി 48 റണ്‍സ് വിട്ടുകൊടുത്തു. ശ്രീശാന്ത് അഞ്ച് ഓവറില്‍ 26 റണ്‍സ് നല്‍കി. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന മത്സരത്തിലും ഇരുവരുടേയും പ്രകടനമാണ് നിര്‍ണായകമായിരുന്നത്. 

കേരളം: റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, മുഹമമദ് അസറുദ്ദീന്‍, ജലജ് സക്‌സേന, എന്‍ പി ബേസില്‍, അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, എസ് ശ്രീശാന്ത്, വത്സല്‍ ഗോവിന്ദ്, ബേസില്‍ തമ്പി.

കര്‍ണാടക: ആര്‍ സമര്‍ത്ഥ്, ദേവ്ദത്ത് പടിക്കല്‍, മനീഷ് പാണ്ഡേ, കെ സിദ്ധാര്‍ത്ഥ്, കരുണ്‍ നായര്‍, ബിആര്‍ ശരത്, കെ ഗൗതം, ശ്രേയാസ് ഗോപാല്‍, വൈശാഖ് വിജയ് കുമാര്‍, റോണിത് മോറെ, പ്രസിദ്ധ് കൃഷ്ണ.

click me!