Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ നിന്ന് രോഹിത് മാത്രം! പട്ടികയിലേക്ക് കോലിയും? റെക്കോര്‍ഡിനരികെ മുന്‍ ഇന്ത്യന്‍ നായകനും

മൂന്ന് സിക്‌സുകള്‍ കൂടി നേടിയാല്‍ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ കോലിക്ക് സാധിക്കും. നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാവും കോലി. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

Virat Kohli on edge of new record in T20 Cricket ahead of IND vs PAK match
Author
First Published Sep 4, 2022, 4:18 PM IST

ദുബായ്: ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോലി ഏഷ്യാ കപ്പില്‍ ഇന്ന് വീണ്ടും പാകിസ്ഥാനെ നേരിടാനൊരുങ്ങുകയാണ്. ആദ്യ മത്സരത്തില്‍ 35 റണ്‍സാണ് കോലി നേടിയത്. പിന്നാലെ ഹോങ്കോങ്ങിനെതിരെ 44 പന്തില്‍ പുറത്താവാതെ 68 റണ്‍സും നേടി. കോലി ഫോമിലേക്ക് തിരിച്ചെത്തിയെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇന്ന് പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ മറ്റൊരു റെക്കോര്‍ഡിനരികെയാണ് താരം.

മൂന്ന് സിക്‌സുകള്‍ കൂടി നേടിയാല്‍ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ കോലിക്ക് സാധിക്കും. നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാവും കോലി. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്രയും സിക്‌സുകള്‍ നേടുന്ന 10-ാമത്തെ താരം കൂടിയാവും കോലി. ഡേവിഡ് വാര്‍ണര്‍, ക്രിസ് ഗെയ്ല്‍ എന്നിവരാണ് മറ്റു പ്രമുഖര്‍. 

ഉത്തരം നല്‍കിയേ പറ്റൂ! രവീന്ദ്ര ജഡേജയുടെ പരിക്കില്‍ ടീമിനെതിരെ ശ്രദ്ധേയ ചോദ്യവുമായി ആകാശ് ചോപ്ര

101 മത്സരങ്ങളില്‍ നിന്നാണ് കോലി 97 സിക്‌സുകള്‍ നേടിയത്. രോഹിത് 134 മത്സരങ്ങളില്‍ 165 സിക്‌സുകള്‍ കണ്ടെത്തിയിരുന്നു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ മാത്രമാണ് രോഹിത്തിന് മുന്നിലുള്ളത്. 121 മത്സരങ്ങളില്‍ നിന്ന് 172 സിക്‌സുകളാണ് ഗപ്റ്റില്‍ നേടിയത്. അതേസമയം, ഇന്ന് അര്‍ധ സെഞ്ചുറി നേടിയാല്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കോലി സ്വന്തം പേരിലാക്കും.

ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന റെക്കോര്‍ഡാണ് കോലിയുടെ അക്കൗണ്ടില്‍. ഇതേ റെക്കോര്‍ഡ് രോഹിത്തിനും സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഇരുവരുടേയും അക്കൗണ്ടില്‍ 31 അര്‍ധ സെഞ്ചുറികള്‍ വീതമാണുള്ളത്. 

വെറ്ററന്‍ താരവും ഓള്‍റൗണ്ടര്‍മാരും പ്ലേയിംഗ് ഇലവനിലേക്ക്; പാകിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

ഇന്ന് പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രധാന തലവേദന രവീന്ദ്ര ജഡേജയുടെ പരിക്കാണ്. ഓള്‍റൗണ്ടര്‍ക്ക് പകരം അക്‌സര്‍ പട്ടേല്‍ ടീമിലെത്തിയേക്കും. ഹാര്‍ദിക് പാണ്ഡ്യയും ടീമിലേക്ക് മടങ്ങിയെത്തും. ഇടങ്കയ്യനെന്ന നിലയില്‍ റിഷഭ് പന്തിനേയും ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയേറെയാണ്. അങ്ങനെയെങ്കില്‍ ദിനേശ് കാര്‍ത്തിക് പുറത്തിരിക്കും. പേസര്‍ ആവേഷ് ഖാനും ഇന്നുണ്ടാവില്ല. പരിക്കാണ് താരത്തിന്റെ പ്രശ്‌നം. പകരം ആര്‍ അശ്വിന്‍ ടീമിലെത്തിയേക്കും. 

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിദ് പാണ്ഡ്യ, റിഷഭ് പന്ത്/ ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

Follow Us:
Download App:
  • android
  • ios