ക്രിക്കറ്റിലെ നിശബ്ദ വിപ്ലവം; ഭാവി താരങ്ങളെ കണ്ടെത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍

Published : Aug 05, 2025, 04:22 PM ISTUpdated : Aug 05, 2025, 04:23 PM IST
KCA Cricket

Synopsis

കേരള ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി. സീനിയർ താരങ്ങൾ മുതൽ കൗമാര താരങ്ങൾ വരെ ഇത്തവണ കെസിഎല്ലിൽ മത്സരിക്കുന്നുണ്ട്. 

തിരുവവന്തപുരം: കേരളത്തിന്‍റെ ക്രിക്കറ്റ് ആവേശത്തിന് പുതിയ മുഖവും ഭാവവും നല്‍കുന്ന കേരള ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സീനിയര്‍ താരങ്ങള്‍ മുതല്‍ കൗമാര താരങ്ങള്‍ വരെ ഇത്തവണെ കെസിഎല്ലില്‍ മത്സരിക്കുന്നുണ്ട്. കേരളത്തിന്‍റെ ഭാവി താരങ്ങളെ കണ്ടെത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന നിശബ്ദ വിപ്ലവത്തിന്‍റെ ഭാഗം കൂടിയാണ് ലീഗ്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരള ക്രിക്കറ്റ് ലീഗിനെ രാജ്യത്തെ ഏറ്റവും ജനപ്രിയ ആഭ്യന്തര ടി20 ലീഗായി വളർത്തുക കൂടിയാണ് കെസിഎ ലക്ഷ്യമിടുന്നത്. തമിഴ്‌നാട് പ്രീമിയർ ലീഗിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ പദ്ധതികൾ വിഭാവനം ചെയ്യുന്നത്. ഇതിനായി അടിസ്ഥാന തലത്തില്‍ എന്തൊക്കെ പദ്ധതികളാണ് കെസിഎ ആവിഷ്കരിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് കെസിഎ ഭാരവാഹികളും പരിശീലകരും മുന്‍ താരങ്ങളുമെല്ലാം.

കളിയുടെ നിലവാരം ഉയർത്തുന്നതിനൊപ്പം, കൂടുതൽ കാണികളെ സ്റ്റേഡിയത്തിലെത്തിക്കാനും സംപ്രേക്ഷണത്തിലൂടെ ആഗോള ശ്രദ്ധ നേടാനും ലക്ഷ്യമിട്ടുള്ളതാകും പുതിയ പദ്ധതികളെന്ന് കെസിഎ ഭാരവാഹികള്‍ വ്യക്തമാക്കുന്നു. കെസിഎയുടെ പദ്ധതികളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് തയാറാക്കിയ വീഡിയോ കാണാം.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍