ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

Published : Sep 24, 2026, 05:03 PM IST
Karyavattom Green Field Stadium

Synopsis

സെപ്റ്റംബർ 17ന് വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിലായിരുന്നു മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തത്.

തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന മത്സരത്തിന്‍റെ ടിക്കറ്റുകൾ സമൂഹമാധ്യമങ്ങൾ വഴി ഉയർന്ന വിലയ്ക്ക് കരിഞ്ചന്തയിൽ വിൽക്കുന്നതിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണയ്ക്കാണ് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ ഔദ്യോഗികമായി പരാതി കൈമാറിയത്.

യഥാർത്ഥ വിലയേക്കാൾ ഉയർന്ന നിരക്കിൽ സമൂഹമാധ്യമങ്ങളിലൂടെ ചിലർ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കെസിഎയുടെ നടപടി. ഇത്തരം അനധികൃത വിൽപ്പനകൾ യഥാർത്ഥ ക്രിക്കറ്റ് ആരാധകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം വ്യാജ ടിക്കറ്റുകൾ വ്യാപകമാകാൻ കാരണമാകുമെന്നും കെസിഎ നൽകിയ പരാതിയിൽ പറയുന്നു.

സെപ്റ്റംബർ 17ന് വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിലായിരുന്നു മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തത്. കെസിഎയുടെ ഔദ്യോഗിക ടിക്കറ്റിംഗ് പങ്കാളിയായ ടിക്കറ്റ് ജീനി വഴി മാത്രം ലഭ്യമാക്കിയ ടിക്കറ്റുകൾ വെറും 12 മണിക്കൂറിനുള്ളിൽ പൂർണമായും വിറ്റുതീർന്നിരുന്നു. വ്യാജ ടിക്കറ്റ് വിൽപ്പനയും കരിഞ്ചന്തയും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കണമെന്നും അനധികൃത വിൽപ്പനക്കാർക്കെതിരെ അടിയന്തര ഇടപെടൽ നടത്തണമെന്നും കെസിഎ ആവശ്യപ്പെട്ടു.

ഗാലറി ടിക്കറ്റുകൾക്ക് 650 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പവലിയൻ ടിക്കറ്റിന് 1250 രൂപയും, പവലിയൻ എ, ജെ എന്നിവയ്ക്ക് യഥാക്രമം 1800 രൂപയും 2000 രൂപയുമാണ് വില. എലൈറ്റ് പവലിയൻ ടിക്കറ്റുകൾക്ക് 2500 രൂപയും കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾക്ക് 5000 രൂപയുമാണ് നിരക്ക്. എല്ലാവിധ ടാക്സുകളും ഉൾപ്പെടുത്തിയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്ക് ടിക്കറ്റ് നിർബന്ധമാണ്. സ്കൂൾ‌-കോളജ് വിദ്യാർത്ഥികൾക്ക് എന്‍റർടെയ്ൻമെന്റ് ടാക്സ് ഉൾപ്പെടെ 300 രൂപയാണ് നിരക്ക്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

‘ഞാൻ പാകിസ്ഥാനിൽ നിന്നാണ്, ഐ ലവ് യൂ’; ജപ്പാനെതിരായ മത്സരത്തിന് ശേഷം സഞ്ജുവിനോട് പാക് ആരാധകൻ
ക്രിസ് ഗെയിലിന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് ബേസിൽ തമ്പിയും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുബാഷ് മാനുവലും