കെസിഎ എൻഎസ്കെ ടി20 ചാമ്പ്യൻഷിപ്പിൽ കംബൈൻഡ് ഡിസ്ട്രിക്ട്സ്-എറണാകുളം ഫൈനൽ

Published : Jun 03, 2025, 09:54 PM IST
കെസിഎ എൻഎസ്കെ ടി20 ചാമ്പ്യൻഷിപ്പിൽ കംബൈൻഡ് ഡിസ്ട്രിക്ട്സ്-എറണാകുളം ഫൈനൽ

Synopsis

കെസിഎ എൻഎസ്കെ ടി20 ചാമ്പ്യൻഷിപ്പിൽ കംബൈൻഡ് ഡിസ്ട്രിക്ട്സും എറണാകുളവും ഫൈനലിലെത്തി. സെമിയിൽ കംബൈൻഡ് ഡിസ്ട്രിക്ട് മലപ്പുറത്തെയും എറണാകുളം തിരുവനന്തപുരത്തെയുമാണ് മറികടന്നത്.

തിരുവനന്തപുരം: കെസിഎ എൻഎസ്കെ ടി20 ചാമ്പ്യൻഷിപ്പിൽ  കംബൈൻഡ് ഡിസ്ട്രിക്ട്സും എറണാകുളവും ഫൈനലിലെത്തി. സെമിയിൽ കംബൈൻഡ് ഡിസ്ട്രിക്ട് മലപ്പുറത്തെയും എറണാകുളം തിരുവനന്തപുരത്തെയുമാണ് മറികടന്നാണ് ഫൈനലിലെത്തിയത്. നാളെയാണ് ഫൈനൽ.

മലപ്പുറത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത 'കംബൈൻഡ് ഡിസ്ട്രിക്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എടുത്തു ക്യാപ്റ്റൻ രോഹൻ നായരുടെ അർദ്ധ സെഞ്ച്വറിയാണ് കംബൈൻഡ് ഡിസ്ട്രിക്ട് സിന് ഭേദപ്പെട്ട സ്കോർ നൽകിയത്. രോഹൻ 57 റൺസും മൊഹമ്മദ് ഷാനു 36 റൺസും നേടി. മലപ്പുറത്തിന് വേണ്ടി ആദർശ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മലപ്പുറത്തിന് മുൻനിര തകർന്നടിഞ്ഞത് തിരിച്ചടിയായി. മലപ്പുറം  16.3 ഓവറിൽ 64 റൺസിന് ഓൾ ഔട്ടായതോടെ കംബൈൻഡ് ഡിസ്ട്രിക്ട് സിനെ തേടി 66 റൺസിന്‍റെ വിജയമെത്തി. 20 റൺസെടുത്ത അഭിറാം ദാസിയാണ് മലപ്പുറത്തിൻ്റെ ടോപ് സ്കോറർ. കംബൈൻഡ് ഡിസ്ട്രിക്ട് സിന് വേണ്ടി അബി ബിജു മൂന്നും അനുരാജ്, വിനയ് വർഗീസ് , വിനൂപ് മനോഹരൻ എത്തിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി എ ബി ബിജുവാണ് കളിയിലെ താരം.

രണ്ടാം സെമിയിൽ  അഞ്ച് വിക്കറ്റിനാണ് എറണാകുളം തിരുവനന്തപുരത്തെ തോൽപിച്ചത്.  ആദ്യം ബാറ്റ് ചെയ്ത തിരുവനന്തപുരം 18.5 ഓവറിൽ 117 റൺസിന് ഓൾ ഔട്ടായി. 23 റന്ന് അടുത്ത അനന്തകൃഷ്ണനും 21 റണ്ണെടുത്ത കൃഷ്ണദേവനും മാത്രമാണ് തിരുവനന്തപുരം ബാറ്റിങ് നിരയിൽ തിളങ്ങിയത്. എറണാകുളത്തിനായി എം എസ് അഖിൽ നാലും ഇബ്നുൽ അഫ് താബ് ,  വി അജിത് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എറണാകുളം നാല് പന്തുകൾ ബാക്ക നില്ക്കെ ലക്ഷ്യത്തിലെത്തി. വിപുൽ ശക്തി 32 റൺസ് നേടി. ഗോവിന്ദ് ദേവ് പൈ 34 ഉം എം എസ് അഖിൽ 24 ഉം റൺസ് നേടി പുറത്താകാതെ നിന്നു.  19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ എറണാകുളം ലക്ഷ്യത്തിലെത്തി. തിരുവനന്തപുരത്തിന് വേണ്ടി രാഹുൽ ചന്ദ്രനും ശരത്ചന്ദ്രപ്രസാദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എം എസ് അഖിലാണ് പ്ലെയർ ഓഫ് ദി മാച്ച്.

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര