കേരള ക്രിക്കറ്റ് അസോസിയേഷൻ എൻഎസ്കെ ടി20 ട്രോഫി ജൂൺ 25 മുതൽ

Published : Jun 22, 2026, 07:42 PM IST
NSK Trophy

Synopsis

എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കൊല്ലം എന്നീ ടീമുകൾ ഗ്രൂപ്പ് എയിൽ മത്സരിക്കുമ്പോൾ തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, കാസർകോട്, കോട്ടയം ടീമുകൾ ഗ്രൂപ്പ് ബിയിൽ ഏറ്റുമുട്ടും.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എൻഎസ്കെ ടി20 ക്രിക്കറ്റ് ട്രോഫിയുടെ നാലാം സീസൺ മത്സരങ്ങൾ ജൂൺ 25 മുതൽ ജൂലൈ 3 വരെ നടക്കും. ടൂർണമെന്‍റിൽ മൂന്ന് ഗ്രൂപ്പുകളിലായി 15 ടീമുകളാണ് പങ്കെടുക്കുന്നത്.​ ഗ്രൂപ്പ് എ മത്സരങ്ങൾ തിരുവനന്തപുരം തുമ്പയിലെ കെസിഎ–സെന്‍റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലും, ഗ്രൂപ്പ് ബി മത്സരങ്ങൾ തിരുവനന്തപുരം മംഗലപുരത്തെ കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലും, ഗ്രൂപ്പ് സി മത്സരങ്ങൾ ആലപ്പുഴയിലെ കെസിഎ എസ്.ഡി. കോളേജ് ഗ്രൗണ്ടിലുമാണ് നടക്കുക.

എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കൊല്ലം എന്നീ ടീമുകൾ ഗ്രൂപ്പ് എയിൽ മത്സരിക്കുമ്പോൾ തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, കാസർകോട്, കോട്ടയം ടീമുകൾ ഗ്രൂപ്പ് ബിയിൽ ഏറ്റുമുട്ടും. കമ്പൈൻഡ് ഇലവൻ, പാലക്കാട്, വയനാട്, ആലപ്പുഴ, മലപ്പുറം ടീമുകൾ ഗ്രൂപ്പ് സിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

ലീഗ് ഘട്ടത്തിലെ മത്സരങ്ങൾക്ക് ശേഷം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകൾ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. ജൂലൈ 2ന് സെമിഫൈനൽ മത്സരങ്ങളും ജൂലൈ 3ന് ഫൈനൽ മത്സരവും നടക്കും. കഴിഞ്ഞ സീസണിൽ എറണാകുളം ടീമാണ് ചാമ്പ്യന്മാരായത്. കമ്പൈൻഡ് ഇലവൻ റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്തിരുന്നു.

കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന ചാമ്പ്യൻഷിപ്പായതിനാൽ താരങ്ങൾക്ക് ഏറെ നിർണായകമായ ടൂർണമെന്റാണിത്. കെസിഎൽ മൂന്നാം സീസണിലേക്കുള്ള താരലേലത്തിൽ ഫ്രാഞ്ചൈസികൾ കളിക്കാരെ സ്വന്തമാക്കുന്നത് എൻ.എസ്.കെ ടൂർണമെന്റിലെ പ്രകടനം വിലയിരുത്തിയാകും. അതിനാൽ ഫോം വീണ്ടെടുക്കാനും മികച്ച പ്രകടനത്തിലൂടെ കെസിഎൽ ടീമുകളിൽ ഇടം നേടാനും ഈ മത്സരം താരങ്ങൾക്ക് വലിയ അവസരമൊരുക്കും.താരങ്ങളുടെ പ്രകടനം നേരിട്ട് വിലയിരുത്താൻ ഫ്രാഞ്ചൈസികൾ ​ഗ്രൗണ്ടുകളിലെത്തുന്നുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുംബൈ ഇന്ത്യൻസ് വിട്ട് നായകന്‍ ഹാർദിക് പാണ്ഡ്യ രാജസ്ഥാനിലേക്ക്?; പകരം യുവ ഓപ്പണറെ വേണമെന്ന് മുംബൈ
'എന്റെ ഏകദിന സ്റ്റാറ്റസ് പലര്‍ക്കും അറിയില്ലെന്ന് തോന്നുന്നു'; സെലക്റ്റര്‍മാര്‍ക്ക് മുന്നറിയിപ്പുമായി വൈഭവ് സൂര്യവംശി