കെസിഎ പിങ്ക് വനിതാ ടി20 ചാമ്പ്യൻഷിപ്പ്: സഫയറിനും പേൾസിനും വിജയം

Published : Sep 07, 2026, 09:26 AM IST
KCA Pin Championship

Synopsis

സഫയറിനെതിരെ ആദ്യം ബാറ്റ് ചെയ്ത ആംബർ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. 32 റൺസെടുത്ത സായൂജ്യയും 26 റൺസെടുത്ത ആര്യനന്ദയും മാത്രമാണ് ആംബറിന്റെ ബാറ്റിങ് നിരയിൽ തിളങ്ങിയത്.

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ടി20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ സഫയറിനും പേൾസിനും വിജയം. സഫയർ ആംബറിനെ മൂന്ന് വിക്കറ്റിനും പേൾസ് എമറാൾഡിനെ 25 റൺസിനുമാണ് തോൽപ്പിച്ചത്. പേൾസിന്‍റെ ക്യാപ്റ്റൻ എ അക്ഷയ നേടിയ തകർപ്പൻ സെഞ്ച്വറിയായിരുന്നു ഞായറാഴ്ചത്തെ മത്സരങ്ങളിൽ ശ്രദ്ധേയമായത്.

സഫയറിനെതിരെ ആദ്യം ബാറ്റ് ചെയ്ത ആംബർ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. 32 റൺസെടുത്ത സായൂജ്യയും 26 റൺസെടുത്ത ആര്യനന്ദയും മാത്രമാണ് ആംബറിന്റെ ബാറ്റിങ് നിരയിൽ തിളങ്ങിയത്. സഫയറിന് വേണ്ടി അമേയ സന്തോഷും ഇഷിത ഷാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സഫയർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ ലക്ഷ്യത്തിലെത്തി. 37 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ സജന സജീവൻ്റെതകർപ്പൻ ഇന്നിങ്സാണ് സഫയറിന് വിജയമൊരുക്കിയത്. മാളവിക സാബു 34 റൺസെടുത്തു. ആംബറിന് വേണ്ടി അഭിരാമി പി ബിനു മൂന്നും ടി ഷാനി രണ്ടും വിക്കറ്റുകൾ വീഴ്ത്തി. സജന സജീവനാണ് പ്ലെയർ ഓഫ് ദി മാച്ച്.

രണ്ടാം മത്സരത്തിൽ ഓപ്പണറായി ഇറങ്ങി 115 റൺസുമായി പുറത്താകാതെ നിന്ന എ അക്ഷയയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. 62 പന്തുകളിൽ 11 ഫോറും ആറ് സിക്സുമടങ്ങുന്നതായിരുന്നു അക്ഷയയുടെ ഇന്നിങ്സ്. അഷിമ ആന്റണി 31 റൺസ് നേടി. എമറാൾഡിന് വേണ്ടി സൗപർണ്ണിക രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് മാത്രമാണ് നേടാനായത്. എമറാൾഡിന് വേണ്ടി ക്യാപ്റ്റൻ നജ്ല 53 റൺസുമായി പുറത്താകാതെ നിന്നു. മനസ്വി പോറ്റി (33), ദർശന മോഹനൻ (29), ദൃശ്യ വാസുദേവൻ (26) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. പേൾസിന് വേണ്ടി കീർത്തി ജെയിംസ് രണ്ട് വിക്കറ്റ് വീഴ്ത്തി. എ അക്ഷയയാണ് പ്ലെയർ ഓഫ് ദി മാച്ച്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേസരി–എസ്എൽ ശ്യാം ക്രിക്കറ്റ് ടൂർണമെന്‍റ് സീസൺ 3; പുരുഷ മത്സരങ്ങൾ സെപ്റ്റംബർ 8 മുതൽ 12 വരെ
മാതൃകാപരമായ ചുവടുവെപ്പുമായി കെസിഎ; കാണികള്‍ക്കായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വാട്ടര്‍ ഡിസ്‌പെന്‍സര്‍ യൂണിറ്റുകള്‍ സ്ഥാപിച്ചു