കെസിഎ പിങ്ക് വനിതാ ട്വന്‍റി 20 ചാമ്പ്യൻഷിപ്പ്; റൂബീസിനും പേൾസിനും വിജയം

Published : Sep 04, 2026, 08:02 PM IST
kca women

Synopsis

കെസിഎ പിങ്ക് വനിതാ ട്വന്റി-20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ റൂബീസ് തുടർച്ചയായ മൂന്നാം വിജയം നേടി. സഫയറിനെ അഞ്ച് റൺസിന് തോൽപ്പിച്ചപ്പോൾ, മറ്റൊരു മത്സരത്തിൽ പേൾസ് ആംബറിനെ ഏഴ് റൺസിന് പരാജയപ്പെടുത്തി. ദിയ ഗിരീഷും അഷിമ ആന്റണിയുമാണ് മത്സരങ്ങളിലെ താരങ്ങൾ.

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി-20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം വിജയവുമായി റൂബീസ്. സഫയറിനെ അഞ്ച് റൺസിനാണ് റൂബീസ് കീഴടക്കിയത്. മറ്റൊരു മത്സരത്തിൽ പേൾസ്, ആംബറിനെ ഏഴ് റൺസിന് തോൽപ്പിച്ചു. ആംബറിനെതിരെ ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തു. 34 റൺസെടുത്ത ക്യാപ്റ്റൻ എ. അക്ഷയയും 39 റൺസെടുത്ത അഷിമ ആന്റണിയുമാണ് പേൾസ് ബാറ്റിങ് നിരയിൽ തിളങ്ങിയത്.

ആംബറിന് വേണ്ടി അഭിരാമി പി. ബിനു രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആംബറിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് മാത്രമാണ് നേടാനായത്. എൻ. എസ്. ആര്യനന്ദ (25), പി. സൗരഭ്യ (26), അനന്യ കെ. പ്രദീപ് (25) എന്നിവർ മാത്രമാണ് ആംബറിനു വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. പേൾസിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും തിളങ്ങിയ അഷിമ ആന്റണിയാണ് പ്ലെയർ ഓഫ് ദി മാച്ച്.

സഫയറിനെതിരെ ആദ്യം ബാറ്റ് ചെയ്ത റൂബീസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുത്തു. ഓപ്പണറായി ഇറങ്ങി 47 പന്തുകളിൽ നിന്ന് 61 റൺസുമായി പുറത്താകാതെ നിന്ന ദിയ ഗിരീഷിന്റെ ഇന്നിങ്സാണ് റൂബീസിന് കരുത്തുപകർന്നത്. അമീറ ബീഗം 27 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സഫയറിന്റെ ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 116ൽ അവസാനിച്ചു. 29 റൺസുമായി പുറത്താകാതെ നിന്ന ജയലക്ഷ്മി ദേവാണ് സഫയറിന്റെ ടോപ് സ്കോറർ. മാളവിക സാബു 24ഉം അൻസു സുനിൽ 22ഉം റൺസെടുത്തു. റൂബീസിനു വേണ്ടി ആശ ശോഭന രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ദിയ ​ഗിരീഷാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെസിഎൽ ഫൈനലിന് ആവേശം പകരാൻ സിത്താരയുടെ സം​ഗീതവിരുന്ന്, പ്രവേശനം സൗജന്യം, ഫൈനൽ രാത്രി എട്ടിന്
രക്ഷകനായി ആനന്ദ് ജോസഫ്, അവിശ്വസനീയ വിജയവുമായി തൃശൂർ ടൈറ്റൻസ് ഫൈനലിൽ