കെസിഎ സീനിയർ ക്രിക്കറ്റ് ടീം പരിശീലന മത്സരങ്ങൾക്കായി ശ്രീനഗറിലേക്ക്; വിഷ്ണു വിനോദ് ടീമിനെ നയിക്കും

Published : Jul 17, 2026, 06:06 PM IST
Vishnu Vinod-Baba Aparajith

Synopsis

ജൂലൈ 23 മുതൽ 29 വരെ ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങളിൽ വിഷ്ണു വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിനായി കളത്തിലിറങ്ങുന്നത്.

തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെ.സി.എ സീനിയർ ക്രിക്കറ്റ് ടീം ജമ്മു കശ്മീരിലേക്ക് തിരിക്കുന്നു. ശ്രീനഗറിൽ വെച്ച് നടക്കുന്ന പര്യടനത്തിൽ ജമ്മു കശ്മീർ സീനിയർ പുരുഷ ടീമുമായി രണ്ട് മൾട്ടി-ഡേ പരിശീലന മത്സരങ്ങളിലാണ് കേരളം മാറ്റുരയ്ക്കുന്നത്.

ജൂലൈ 23 മുതൽ 29 വരെ ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങളിൽ വിഷ്ണു വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിനായി കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മുവിനെതിരെയാണ് മത്സരം എന്നത് ഈ പരിശീലന പരമ്പരയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.വ്യത്യസ്തമായ കാലാവസ്ഥാ സാഹചര്യങ്ങളിലും കഠിനമായ പിച്ച് കണ്ടീഷനുകളിലും കളിച്ച് മികച്ച പരിചയസമ്പത്ത് നേടാൻ കളിക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.എ ഈ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്.

ടീം സ്ക്വാഡ്: വിഷ്ണു വിനോദ് (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, അഭിഷേക് പി. നായർ, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഭിജിത്ത് പ്രവീൺ വി., കൃഷ്ണ പ്രസാദ്, ആദിത്യ ആനന്ദ് സർവതെ, അനുരാജ് ജെ. എസ്., നിധീഷ് എം. ഡി., ആസിഫ് കെ. എം., പവൻ രാജ്, വിശ്വേശ്വർ സുരേഷ് എന്നിവരടങ്ങുന്ന 14 അംഗ സ്ക്വാഡിനെയാണ് പര്യടനത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ നേതൃമാറ്റം അനിവാര്യം; ഹര്‍മന്‍പ്രീതിന് പകരം സ്മൃതി മന്ദാന ക്യാപ്റ്റനാകണമെന്ന് മിതാലി
'വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ പ്രശ്‌നങ്ങളില്ല'; അഭ്യൂഹങ്ങള്‍ തള്ളി ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടക്