സഞ്ജു സാംസണ്‍ ശ്രദ്ധാകേന്ദ്രം, കെസിഎൽ രണ്ടാം സീസണില്‍ കരുത്ത് കാട്ടാൻ കൊച്ചിയുടെ നീലക്കടുവകൾ

Published : Aug 11, 2025, 05:22 PM IST
Sanju Samson-Sali Samson

Synopsis

പരിചയസമ്പന്നരും യുവതാരങ്ങളുമടങ്ങുന്ന സന്തുലിത ടീമാണ് ഇത്തവണത്തെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. സഞ്ജു സാംസണാണ് ടീമിന്‍റെ പ്രധാന ആകർഷണം. 

കൊച്ചി: സഞ്ജുവെന്ന കരുത്തിനൊപ്പം പരിചയ സമ്പന്നരും യുവനിരയുമടങ്ങുന്ന സന്തുലിതമായൊരു ടീമാണ് ഇത്തവണ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിന്‍റേത്. മികച്ച താരങ്ങളുമായി വ്യക്തമായ തയ്യാറെടുപ്പുകളോടെയാണ് കൊച്ചി ഇത്തവണ രണ്ടാം സീസണെത്തുന്നത്. സാലി വിശ്വനാഥ് നയിക്കുന്ന ടീമിന്‍റെ പ്രധാന പ്രതീക്ഷ സഞ്ജു സാംസണെ ചുറ്റിപ്പറ്റി തന്നെയാണ്. ചെലവഴിക്കാവുന്ന ആകെ തുകയുടെ പകുതിയിലധികം മുടക്കിയാണ് ടീം സഞ്ജുവിനെ സ്വന്തമാക്കിയത്. സഞ്ജുവിന്‍റെ വരവ് ബാറ്റിംഗ് നിരയുടെ കരുത്ത് ഇരട്ടിയാക്കിയിട്ടുണ്ട്. സഞ്ജുവിനൊപ്പം തക‍ർത്തടിക്കാൻ കെൽപുള്ള യുവതാരങ്ങൾ ഒട്ടേറെയുണ്ട്. ഒപ്പം ഓൾ റൗണ്ട് മികവും മികച്ച ബൗള‍മാരും ഉള്ള ടീമാണ് ഇത്തവണ കൊച്ചിയുടേത്.

കഴിഞ്ഞ തവണ ടീമിനായുള്ള റൺവേട്ടയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജോബിൻ ജോബി ഇത്തവണയും കൊച്ചിക്കൊപ്പമുണ്ട്. നിഖിൽ തോട്ടത്ത്, വിപുൽ ശക്തി, ആൽഫി ഫ്രാൻസിസ് ജോൺ തുടങ്ങിയവ‍‍ർ ബാറ്റിങ് നിരയിലുണ്ട്. മികച്ച ഓൾറൗണ്ട‍ർമാരുടെ നീണ്ട നിരയാണ് ടീമിൻ്റെ പ്രധാന കരുത്ത്. വിനൂപ് മനോഹരൻ, കെ ജെ രാകേഷ്, ജെറിൻ പി എസ്, അഖിൽ കെ ജി, മൊഹമ്മദ് ആഷിക് തുടങ്ങിയവരാണ് ഓൾ റൗണ്ട‍ർമാർ. വേ​ഗം കൊണ്ട് വിസ്മയിപ്പിക്കുന്ന കെ എം ആസിഫും അഖിൻ സത്താറുമാണ് പേസ് ബൗളിങ് നിരയിലുള്ള പ്രമുഖ താരങ്ങൾ. വിനൂപ് മനോഹരനും ജെറിനും കെ ജെ രാകേഷിനുമൊപ്പം എൻ അഫ്രാദും അടങ്ങുന്ന സ്പിൻ നിരയും ശക്തം.

മുൻകേരള താരവും ഇന്ത്യൻ അണ്ട‍ർ 19 ടീമം​ഗവുമായ റൈഫി വിൻസെൻ്റ് ​ഗോമസാണ് കൊച്ചി ബ്ലൂ ടൈ​ഗേഴ്സിന്‍റെ ഹെഡ് കോച്ച്. പോണ്ടിച്ചേരി ടീമിന്‍റെ രഞ്ജി കോച്ചായും ടീം സെലക്ടറായും പ്രവർത്തിച്ചിട്ടുള്ള റൈഫി, രാജസ്ഥാൻ റോയൽസിന്‍റെ ഹൈ പെ‍ർഫോമൻസ് കോച്ചുമായിരുന്നു. മുൻ രഞ്ജി താരം സി എം ദീപക്കാണ് കോച്ചിങ് ഡയറക്ട‍ർ. എ ടി രാജാമണി, സനുത് ഇബ്രാഹിം, എസ് അനീഷ് എന്നിവരാണ് മറ്റ് പരിശീലക‍ർ. റോബർട്ട് ഫെർണാണ്ടസ്, ഉണ്ണികൃഷ്ണൻ, ക്രിസ്റ്റഫ‍ർ ഫെ‍ർണാണ്ടസ്, സജി സോമസുന്ദരം, ​ഗബ്രിയേൽ ബെൻ, മാത്യു ചെറിയാൻ എന്നിവരും സപ്പോർട്ട് സ്റ്റാഫായി ടീമിനൊപ്പമുണ്ട്.

കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം: സാലി വിശ്വനാഥ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, വിനൂപ് മനോഹരൻ, കെ ജെ രാകേഷ്, അഖിൻ സത്താ‍ർ, കെ എം ആസിഫ്, നിഖിൽ തോട്ടത്ത്, ജെറിൻ പി എസ്, ജോബിൻ ജോബി, ആതിഫ് ബിൻ അഷ്റഫ്, അജീഷ് കെ, മുഹമ്മദ് ഷാനു, വിപുൽ ശക്തി, അഫ്രാദ് എൻ, മുഹമ്മദ് ആഷിക്, ആൽഫി ഫ്രാൻസിസ് ജോൺ, അഖിൽ കെ ജി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല