സഞ്ജുവിന്‍റെ ചേട്ടൻ സാലി വിശ്വനാഥ് മുതല്‍ സച്ചിന്‍ വരെ; വയനാടൻ കരുത്തുമായി കെസിഎൽ തിളങ്ങാൻ ഈ 5 താരങ്ങള്‍

Published : Jul 22, 2025, 04:40 PM ISTUpdated : Jul 22, 2025, 05:17 PM IST
KCL Wayanad Players

Synopsis

കെസിഎല്ലിൽ വയനാട്ടില്‍ നിന്നുള്ള 5 താരങ്ങൾ വിവിധ ടീമുകൾക്ക് വേണ്ടി കളിക്കും.

തിരുവനന്തപുരം: കേരള ക്രിക്കറ്റിന്‍റെ കരുത്തായി വളരുകയാണ് വയനാട്. വയനാട് നിന്നുള്ള വനിതാ താരങ്ങൾ ഇന്ത്യൻ ടീമിൽ വരെയെത്തിയപ്പോൾ, അഖിൻ സത്താറും എം അജ്നാസും അടക്കമുള്ള പുരുഷ താരങ്ങൾ കേരള ടീമിന് വേണ്ടി മികച്ച പ്രകടനം തുടരുകയാണ്. കെസിഎല്ലിലേക്ക് ഇത്തവണ വയനാട്ടിൽ നിന്നുള്ളത് സാലി വിശ്വനാഥ്, അഖിൻ സത്താർ, അജിനാസ് കെ, അജിനാസ് എം, സച്ചിൻ പി എസ് എന്നീ താരങ്ങളാണ്.

രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിന്‍റെ ക്യാപ്റ്റനാണ് സാലി വിശ്വനാഥ്. കഴിഞ്ഞ സീസണിൽ രണ്ട് മൽസരങ്ങളിൽ കൊച്ചിക്ക് വേണ്ടി കളിക്കാനിറങ്ങിയെങ്കിലും ബാറ്റ് ചെയ്യേണ്ടി വന്നിരുന്നില്ല. ഈ സീസണിൽ സാലിയെ ക്യാപ്റ്റൻ പദവി വിശ്വസിച്ച് ഏൽപിച്ചിരിക്കുകയാണ് കൊച്ചി ടീം മാനേജ്മെന്‍റ്. ഒപ്പം സഹോദരൻ സഞ്ജു സാംസനുമുണ്ട്. 

കേരള ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവ ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ അഖിൻ സത്താറിനെ കൊച്ചി ബ്ലൂ ടൈ​ഗേഴ്സ് മൂന്ന് ലക്ഷത്തിനാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ട്രിവാൻഡ്രം റോയൽസിനൊപ്പമായിരുന്നു അഖിൻ. എട്ട് മൽസരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ നേടുകയും ചെയ്തു. ചെറുപ്രായത്തിൽ തന്നെ രഞ്ജി ടീം വരെയെത്തിയ അഖിൻ സമീപ കാലത്ത് മികച്ച ഫോമിലാണ്. കഴിഞ്ഞ പ്രസിഡൻസ് കപ്പിൽ മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടത് അഖിനായിരുന്നു.

കഴിഞ്ഞ സീസണിൽ തങ്ങൾക്കായി മികച്ച പ്രകടനം കാഴ്ച വച്ച എം അജിനാസിനെ ലേലത്തിലൂടെ കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാ‍ർസ് തന്നെ തിരികെപ്പിടിക്കുകയായിരുന്നു. 6.40 ലക്ഷത്തിനാണ് അജിനാസിനെ കാലിക്കറ്റ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ സൽമാൻ നിസാറും രോഹൻ കുന്നുമ്മലും കഴിഞ്ഞാൽ ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയത് അജിനാസ് ആയിരുന്നു. 12 മൽസരങ്ങളിൽ നിന്ന് 217 റൺസായിരുന്നു അജിനാസ് നേടിയത്. ഇതിൽ മൂന്ന് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടും.

വയനാട്ടിൽ നിന്ന് തന്നെയുള്ള കെ അജിനാസ് കഴിഞ്ഞ വ‍ർഷം കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാർസിനായിരുന്നു കളിച്ചതെങ്കിൽ ഇത്തവണ തൃശൂർ ടൈറ്റൻസിന് വേണ്ടിയാകും ഇറങ്ങുക. 75000 രൂപയ്ക്കാണ് അജിനാസിനെ തൃശൂർ ടീമിലെത്തിച്ചത്. മറ്റൊരു താരമായ പി എസ് സച്ചിന്‍റെ ആദ്യ കെസിഎൽ സീസണാണ് ഇത്. 75000 രൂപയ്ക്ക് കൊല്ലം സെയിലേഴ്സ് ആണ് സച്ചിനെ ലേലത്തിലൂടെ സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍