ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ 50 അടിച്ച് സഞ്ജു, കേരള ക്രിക്കറ്റ്‌ ലീഗ് പ്രദർശന മത്സരത്തിൽ സെക്രട്ടറി ഇലവന് ജയം

Published : Aug 16, 2025, 12:34 AM IST
Sanju samson

Synopsis

സെക്രട്ടറി ഇലവനായി വിഷ്ണു വിനോദും സഞ്ജു സാംസണും അര്‍ദ്ധ സെഞ്ച്വറി നേടി.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ സഞ്ജു സാംസണിന്‍റെ ടീമിന് ജയം. സച്ചിൻ ബേബി നയിച്ച പ്രസിഡന്‍റ് ഇലവനെ തോൽപ്പിച്ചാണ് സഞ്ജുവും ടീമും പ്രദർശന മത്സരത്തിൽ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കെസിഎ പ്രസിഡണ്ട് ഇലവന്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് അടിച്ചപ്പോള്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള കെസിഎ സെക്രട്ടറി ഇലവന്‍ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു.

സെക്രട്ടറി ഇലവനായി വിഷ്ണു വിനോദും സഞ്ജു സാംസണും അര്‍ദ്ധ സെഞ്ച്വറി നേടി. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് മാമാങ്കമായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) രണ്ടാം പതിപ്പിന് മുന്നോടിയായുള്ള ടീമുകളുടെ ഔദ്യോഗിക അവതരണം നാളെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് ആറ് മണിക്ക് ലീഗിലെ ആറ് ടീമുകളെയും അവതരിപ്പിക്കും.

ആദ്യ സീസണിന്റെ വിജയകരമായ നടത്തിപ്പിന് ശേഷം കൂടുതൽ മികവോടെയും ആവേശത്തോടെയുമാണ് രണ്ടാം സീസൺ എത്തുന്നത്.ചടങ്ങിൽ കേരള ക്രിക്കറ്റ് ലീഗ് ചെയർമാൻ നാസർ മച്ചാൻ, കെസിഎൽ ട്രോഫിയോടൊപ്പം ആറ് ടീമുകളുടെയും നായകന്മാരെ പരിചയപ്പെടുത്തും. തുടര്‍ന്ന് കെസിഎല്ലിന്‍റെ ഭാഗ്യ ചിഹ്നങ്ങളുടെ പേരുകൾ പ്രഖ്യാപിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്