കെസിഎൽ സീസൺ 3: ടീം ബോണ്ടിങ്ങിനായി ആലപ്പി റിപ്പിൾസ് കൊല്ലങ്കോട്ട്; യുവതാരങ്ങൾക്ക് പ്രചോദനമായി സച്ചിൻ ബേബിയും സംഘവും

Published : Aug 11, 2026, 02:20 PM IST
Alappey Ripples

Synopsis

ഹരിതാഭവും മലനിരകളും നിറഞ്ഞ കൊല്ലങ്കോടിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി മനോഹാരിത കളിക്കാർക്ക് ഒരുപോലെ മാനസികമായ ആശ്വാസവും വരും മത്സരങ്ങൾക്കായുള്ള പുതിയൊരു ഊർജ്ജവും പകർന്നുനൽകി.

പാലക്കാട്: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിന് മുന്നോടിയായി ആലപ്പി റിപ്പിൾസ് ടീം അംഗങ്ങൾ ടീം ബോണ്ടിങ് സെഷനായി പാലക്കാട് കൊല്ലങ്കോട് സന്ദർശിച്ചു. ക്യാപ്റ്റൻ നിഖിലേഷ് സുരേന്ദ്രൻ, ക്യാപ്റ്റൻ സച്ചിൻ ബേബി , വൈസ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ കളിക്കാരും കോച്ചിങ് സ്റ്റാഫും ഉൾപ്പെടുന്ന സമ്പൂർണ്ണ ടീം അംഗങ്ങളാണ് കൊല്ലങ്കോട്ടെത്തിയത്. ഹരിതാഭവും മലനിരകളും നിറഞ്ഞ കൊല്ലങ്കോടിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി മനോഹാരിത കളിക്കാർക്ക് ഒരുപോലെ മാനസികമായ ആശ്വാസവും വരും മത്സരങ്ങൾക്കായുള്ള പുതിയൊരു ഊർജ്ജവും പകർന്നുനൽകി.

വിജയകരമായ ബോണ്ടിങ് സെഷന് ശേഷം, ആലപ്പി റിപ്പിൾസ് ടീം ഡോക്ടറായ ഡോ. ആബിന്ദ് എസ്. ദേവിന്‍റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കായിക പരിശീലന കേന്ദ്രമായ 'ഗ്രിറ്റ് സ്പോർട്സ് ഹബ്ബ്' അക്കാദമി ടീം അംഗങ്ങൾ സന്ദർശിച്ചു. അവിടെ പരിശീലനം നടത്തുന്ന വളർന്നുവരുന്ന കുട്ടിത്താരങ്ങളുമായി അവർ ദീർഘനേരം സമയം ചെലവഴിച്ചു. പ്രൊഫഷണൽ ക്രിക്കറ്റിലെ തങ്ങളുടെ അനുഭവങ്ങൾ, കളിക്കളത്തിലെ തന്ത്രങ്ങൾ, സമ്മർദ്ദ ഘട്ടങ്ങളെ അതിജീവിക്കേണ്ട രീതികൾ, സാങ്കേതികപരമായ മികവുകൾ എന്നിവയെക്കുറിച്ചെല്ലാം സീനിയർ താരങ്ങൾ കുട്ടികൾക്ക് വിശദമായി പറഞ്ഞു നൽകി .

ഭാവിയിൽ രാജ്യത്തെയും സംസ്ഥാനത്തെയും പ്രതിനിധീകരിച്ച് ക്രിക്കറ്റ് താരങ്ങളാകാൻ ആഗ്രഹിക്കുന്ന കൊച്ചു കൂട്ടുകാർക്ക് ആലപ്പി റിപ്പിൾസ് താരങ്ങളുടെ ഈ അപ്രതീക്ഷിത സന്ദർശനം വലിയൊരു പ്രചോദനം തന്നെയാണ് . പ്രമുഖ കളിക്കാരെ നേരിൽ കാണാനും, അവരുമായി സംവദിക്കാനും, തങ്ങളുടെ സംശയങ്ങൾ ചോദിച്ചറിയാനും കുട്ടികൾക്ക് സാധിച്ചത് അപൂർവ്വവും മറക്കാനാവാത്തതുമായ ഒരു വലിയ അവസരമാണെന്ന് ഗ്രിറ്റ് സ്പോർട്സ് അക്കാദമി കോച്ച് ഗുരു മാധവ് പറഞ്ഞു. വരുന്ന കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ൽ മികച്ച പ്രകടനം പുറത്തെടുക്കാനും കന്നി കിരീടം സ്വന്തമാക്കാനുമുള്ള ഉറച്ച നിശ്ചയദാർഢ്യത്തോടെയാണ് ആലപ്പി റിപ്പിൾസ് ഇത്തവണ കളത്തിലിറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ്: ജുറെലിന് പകരം സർഫറാസ്; ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ മാറ്റം നിര്‍ദേശിച്ച് കൈഫ്
'ദാദ'യ്ക്കും ഭാര്യയ്ക്കും കത്തിലൂടെ വധഭീഷണി, കൊൽക്കത്ത പൊലീസില്‍ പരാതി നൽകി സൗരവ് ഗാംഗുലി